
പ്രണയബന്ധത്തിന്റെ പേരിൽ തർക്കം; 22കാരൻ സഹോദരിയുടെ തലയറുത്തു കൊലപ്പെടുത്തി
പ്രണയ ബന്ധത്തിന്‍റെ പേരിലുണ്ടായ തർക്കത്തെ തുടർന്ന് സഹോദരിയെ യുവാവ് തലയറുത്ത് കൊലപ്പെടുത്തി. ഉത്തർ പ്രദേശിലെ ബരാബങ്കിയിലെ ഫത്തേപൂർ ഏരിയയിൽ മിത്വാര ഗ്രാമത്തിൽ ഇന്നലെയായിരുന്നു സംഭവം. 18കാരി ആഷിഫയെയാണ് 22കാരനായ സഹോദരൻ റിയാസ് കൊലപ്പെടുത്തിയത്. അറുത്തുമാറ്റിയ തലയുമായി പൊലീസ് സ്റ്റേഷനിലേക്ക് നടന്നുവരികയായിരുന്ന യുവാവിനെ വഴിയിൽ വെച്ച് പൊലീസ് അറസ്റ്റ് ചെയ്തു.
ഗ്രാമത്തിലെ ചന്ദ് ബാബു എന്ന യുവാവുമായി ആഷിഫ പ്രണയത്തിലായിരുന്നു. ഈ ബന്ധത്തെ റിയാസ് എതിർത്തതോടെ ഇവർ ഒളിച്ചോടി. തുടർന്ന് യുവതിയുടെ വീട്ടുകാർ പരാതി നൽകിയതോടെ ദിവസങ്ങൾക്ക് ശേഷം ആഷിഫയെ കണ്ടെത്തി. ചന്ദ്ബാബു ഇപ്പോൾ ജയിലിലാണ്. ഈ സംഭവങ്ങൾക്ക് ശേഷം റിയാസും ആഷിഫയും തമ്മിൽ കഴിഞ്ഞ ദിവസം വീണ്ടും തർക്കമുണ്ടാവുകയും, ആയുധം ഉപയോഗിച്ച് റിയാസ് സഹോദരിയുടെ തലയറുക്കുകയുമായിരുന്നു.