crime-seen-girl-medical-college-bath-room

ആശുപത്രിയിലെ കുളിമുറിയിൽ ഒളിക്യാമറവെച്ചു; പെൺകുട്ടിയുടെ ദൃശ്യം പകർത്തിയ യുവാവ് അറസ്റ്റിൽ

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കുളിമുറിയിൽ ഒളിക്യാമറവെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്നദൃശ്യം പകർത്തിയ യുവാവ് പിടിയിൽ. ഇടുക്കി കൊന്നത്തടി ചിന്നാർ നിരപ്പ് മുണ്ടിച്ചിറ വീട്ടിൽ സെബാസ്റ്റ്യൻ ജോസഫിനെ (23) ആണ് ഗാന്ധിനഗർ പോലീസ് അറസ്റ്റുചെയ്തത്.

ഹോട്ടൽ ജോലിക്കാരനായ യുവാവ് സുഹൃത്തിന്റെ ചികിത്സയ്ക്ക് ആശുപത്രിയിൽ സഹായിയായി എത്തിയതായിരുന്നു. ആശുപത്രിയിലെ കുളിമുറിയിൽ ഒളിക്യാമറ വെച്ച് ദൃശ്യംപകർത്തുന്നതുകണ്ട പെൺകുട്ടി ബഹളംവെയ്ക്കുകയും വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡുചെയ്തു.

Leave a Reply

Your email address will not be published.

india-british-aassam-chief-minister Previous post പ്രതിപക്ഷ സഖ്യത്തിൻറെ ‘ഇന്ത്യ’എന്ന പേര് ബ്രിട്ടീഷുകാരുടെ സംഭാവന; അസം മുഖ്യമന്ത്രി
ummen-chandi-ex-cheif-minister-of-kerala Next post “ഇനി ഞങ്ങളെപ്പോലെ ഉള്ളവർക്ക് ആരുണ്ട്?”; ഉമ്മൻ ചാണ്ടിയുടെ ഫ്ലക്സ് ബോർഡിന് മുന്നിൽ പൊട്ടിക്കരഞ്ഞ് ‘ലോട്ടറി ഉമ്മ’