crime-rate-hike-indian-womens-raped

മൂന്ന് വർഷത്തിനിടെ ഇന്ത്യയിൽ നിന്ന് 13 ലക്ഷത്തിലധികം പെൺകുട്ടികളും സ്ത്രീകളും കാണാതായതായി റിപ്പോർട്ട്‌

2019-2021 കാ​ല​യ​ള​വി​ൽ ഇന്ത്യയിൽ നിന്നും 13.13 ല​ക്ഷം സ്ത്രീകളെ കാ​ണാ​താ​യ​താ​യി ആ​ഭ്യ​ന്ത​ര​ മ​ന്ത്രാ​ല​യം. 18 വ​യ​സ്സി​നു മു​ക​ളി​ലു​ള്ള 10,61,648 വ​നി​ത​ക​ളെ​യും 18നു ​താ​ഴെ​യു​ള്ള 2,51,430 പെ​ൺ​കു​ട്ടി​ക​ളെ​യും ഈ ​കാ​ല​യ​ള​വി​ൽ കാണാതായത്. മധ്യപ്രദേശിൽ നിന്നാണ് കൂടുതൽ പേരെയും കാണാതായിരിക്കുന്നത്. മ​ധ്യ​പ്ര​ദേ​ശി​ൽ 2019-21 കാ​ല​യ​ള​വി​ൽ 1,60,180 വ​നി​ത​ക​ളെ​യും 38,234 പെ​ൺ​കു​ട്ടി​ക​ളെ​യു​മാ​ണ് കാ​ണാ​താ​യ​ത്.ഈ ​കാ​ല​യ​ള​വി​ൽ പ​ശ്ചി​മ ബം​ഗാ​ളി​ൽ 1,56,905 വ​നി​ത​ക​ളെ​യും 36,606 പെ​ൺ​കു​ട്ടി​ക​ളെ​യും കാ​ണാ​താ​യി. മ​ഹാ​രാ​ഷ്ട്ര​യി​ൽ ഇ​ത് യ​ഥാ​ക്ര​മം 1,78,400, 13,033 എ​ന്നി​ങ്ങ​നെ​യാ​ണ് കാണാതായവരുടെ കണക്കുകൾ.ക​ഴി​ഞ്ഞ ആ​ഴ്ച പാ​ർ​ല​മെ​ന്റി​ന്റെ മേ​ശ​പ്പു​റ​ത്തു​വെ​ച്ച രേ​ഖ​യി​ലാണ് ആഭ്യന്തര മന്ത്രാലയം ഈക്കാര്യങ്ങൾ വ്യക്തമാക്കിയത്. ദേ​ശീ​യ ക്രൈം ​റെ​ക്കോ​ഡ്സ് ബ്യൂ​റോ​യു​ടെ ക​ണ​ക്കു​ക​ളാ​ണി​ത്.

Leave a Reply

Your email address will not be published.

chief-minister-ramesh-chennithala Previous post മുഖ്യമന്ത്രി ഏതോ ബാഹ്യശക്തികളുടെ പിടിയിൽ; നീതി ഉറപ്പാക്കാൻ മുഖ്യമന്ത്രി മൗനം വെടിയണമെന്ന് രമേശ് ചെന്നിത്തല
perumbaamb-snake-air-port-custody Next post 47 പെരുമ്പാമ്പുകളുമായി വിമാനത്താവളത്തിലെത്തി, യാത്രക്കാരൻ പിടിയിൽ; ട്രോളി ബാഗിൽ വേറെയും ജീവികൾ