crime-moovattu-puzha-mother-son

മദ്യലഹരിയിൽ അമ്മയുടെ മുഖത്ത് ഇടിച്ച് പല്ല് തകർത്തു; മകൻ അറസ്റ്റിൽ

മദ്യലഹരിയിൽ വൃദ്ധയായ അമ്മയെ മർദിച്ച് അവശാനാക്കിയ മകനെ അറസ്റ്റ് ചെയ്തു. ആരക്കുഴ പണ്ടപ്പിള്ളി കരയിൽ മാർക്കറ്റിന് സമീപം പൊട്ടൻമലയിൽ വീട്ടിൽ അനിൽ രവിയെയാണ് മുവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. മദ്യ ലഹരിയിൽ ഇയാൾ ഗ്ലാസ്‌ കൊണ്ട് അമ്മയുടെ മുഖത്ത് ഇടിക്കുകയായിരുന്നു. ഇടിയിൽ അമ്മയുടെ പല്ല് തകർന്നിട്ടുണ്ട്. ഇതേ രീതിയിൽ മദ്യപിച്ച് അച്ഛനെ മർദിച്ചതിന് നേരത്തെയും ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.സംഭവത്തിന് ശേഷം ഒളിവിൽ പോയ രവിയെ കോട്ടയത്ത് നിന്നാണ് പൊലീസ് പിടിക്കൂടിയത്. മുവാറ്റുപുഴ പൊലീസ് ഇൻസ്‌പെക്ടർ പി എം ബൈജുവിന്റെ നേതൃത്വത്തിൽ എസ്. ഐമാരായ മാഹിൻ സലിം, വിഷ്ണു രാജു, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ പി സി ജയകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ബിബിൽ മോഹൻ, റെനീഷ് റെഹ്മാൻ എന്നിവർ ആണ് പ്രതിയെ പിടികൂടിയത്.

Leave a Reply

Your email address will not be published.

tollywood+motion-logo-moovies-actors Previous post ‘തമിഴ് ചിത്രങ്ങളില്‍ തമിഴ് അഭിനേതാക്കള്‍ മാത്രം മതി’; നിബന്ധനകളുമായി ‘ഫെഫ്‍സി
rahul-gandhi-congress-leader-kottakkal-arya-vaidya-sala Next post ആയുർവേദ ചികിത്സയ്ക്കായി രാഹുൽ ഗാന്ധി ഇന്ന് കോട്ടക്കലെത്തും