crime-kochi-mattancheri-knife-attack

കൊച്ചിയിൽ മധ്യവയസ്കനെ കുത്തിക്കൊന്നു; പ്രതിപൊലീസിൽ കീഴടങ്ങി

എറണാകുളം നഗര മധ്യത്തിൽ മധ്യവയസ്കൻ കുത്തേറ്റ് മരിച്ചു. എറണാകുളം സൗത്ത് എംജി റോഡിൽ ജോസ് ജംക്‌ഷനടുത്ത് വെച്ചാണ് സംഭവമുണ്ടായത്. തമിഴ്നാട് സ്വദേശിയായ സാബു എന്നയാളാണ് മരിച്ചതെന്നാണ് വിവരം. കൊലപാതകത്തിനു ശേഷം പ്രതി മട്ടാഞ്ചേരി സ്വദേശി റോബിൻ എറണാകുളം ടൗൺ നോർത്ത് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. 

പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. മദ്യലഹരിയിൽ കൊല നടത്തിയെന്നാണ് പ്രാഥമിക വിവരം. ഭിക്ഷ യാചിക്കുന്നവർ തമ്മിലുള്ള സംഘർഷമാണ് കത്തിക്കുത്തിൽ എത്തിയതെന്നും സൂചനയുണ്ട്. മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി

Leave a Reply

Your email address will not be published.

isro-innovations-in-space-appresiation Previous post സ്‌ഫോടനാത്മക’ വളർച്ച: ഇന്ത്യയുടെ ബഹിരാകാശ പര്യവേഷണങ്ങള്‍
Police-aranmula-si-hand-break Next post കസ്റ്റഡിയിലെടുത്ത യുവാവ് തള്ളിയിട്ടു; എസ്‌ഐയുടെ കൈ ഒടിഞ്ഞു