crime-in-kerala

പള്ളിപ്പെരുന്നാളിനിടെ സംഘർഷം; യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റിന് കുത്തേറ്റു

തൃശ്ശൂർ മാപ്രാണം പള്ളി പെരുന്നാൾ ആഘോഷത്തിനിടെ ഉണ്ടായ സംഘർഷത്തിൽ യൂത്ത് കോൺഗ്രസ് നേതാവിന് കുത്തേറ്റു. യൂത്ത് കോൺഗ്രസ് പൊറത്തിശ്ശേരി മണ്ഡലം പ്രസിഡന്റ് ഷാന്റോ പള്ളിത്തറയ്ക്കാണ് കുത്തേറ്റത്. ഹോളിക്രോസ് പള്ളിയിലെ തിരുനാളിനോടനുബന്ധിച്ച് സെന്റ് ജോൺ കപ്പേളയിൽനിന്ന് തുടങ്ങിയ പുഷ്പകുരിശ് എഴുന്നള്ളിപ്പിനിടെയാണ് സംഘർഷമുണ്ടായത്.ബാൻഡ് മേളത്തിനു മുൻപിലെ തിരക്ക് നിയന്ത്രിക്കുന്നതിനിടെ ഷാന്റോയും, തിരുന്നാൾ കമ്മിറ്റിയിലുള്ള ഒരു യുവാവും തമ്മിലുണ്ടായ തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചത്. ഇതിനിടെ ആൾക്കൂട്ടത്തിൽനിന്ന് ജിൻസ് മാറോക്കി, നിപ്പോൾ പള്ളിത്തറ എന്നിവർ ചേർന്ന് സർജിക്കൽ ബ്ലേഡ് പോലുള്ള ആയുധം ഉപയോഗിച്ച് ഷാന്റോയുടെ വയറ്റിൽ കുത്തുകയായിരുന്നു.പരുക്കേറ്റ ഷാന്റോയെ മാപ്രാണത്തെ സ്വകാര്യ ആശുപത്രിയിലും, പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഘർഷത്തിൽ കമ്മിറ്റി അംഗമായ യുവാവിനും നിസാര പരുക്കേറ്റു. സംഭവത്തിൽ ഇരിങ്ങാലക്കുട പൊലീസ് കേസെടുത്തു. ഷാന്റോയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published.

saji cheriyaan-saritha-s nair-in-solar scam Previous post എന്റെ അയൽക്കാരി, എന്റെ നാട്ടുകാരനായ വക്കീൽ’: സോളർ കേസിലെ പരാതിക്കാരിയുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് മന്ത്രി സജി ചെറിയാൻ
idukki-dam-reservoer-cheruthoni Next post ഡാമിന് താഴിട്ടിട്ട് 54 ദിവസം, മുള്‍മുനയില്‍ ഇടുക്കി