crime-contreversy-police case

വഴിത്തർക്കത്തിന്റെ പേരിൽ വായോധികയെയും മകളെയും ഗുണ്ടകൾ വീടുകയറി മർദിച്ചു

വഴി തർക്കത്തിന്റെ പേരിൽ തിരുവനന്തപുരം വെള്ളറടയിൽ വയോധികയെയും മകളെയും വീട്ടിൽ കയറി മർദ്ദിച്ചു. വെള്ളറട മരപ്പാലം സ്വദേശി സുന്ദരി (75), മകൾ ഗീത (46) എന്നിവരെയാണ് കഴിഞ്ഞ ദിവസം ​ഗുണ്ടകൾ വീട്ടിൽ കയറി മർദ്ദിച്ചത്. കഴിഞ്ഞ നാല് മാസമായി വഴിയുടെ പേരിലുള്ള തർക്കം നടക്കുന്നുണ്ട്.

കോടതിയിൽ സ്റ്റേ നിലനിൽക്കെയാണ് എതിർ കക്ഷികൾ ഇവരെ വീട്ടിൽ കയറി മർദ്ദിച്ചത്. യുവതിയെയും അമ്മയെയും മർദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. സംഭവത്തിൽ പൊലീസിൽ പരാതി നൽകിയിട്ടും യാതൊരു നടപടിയും എടുത്തില്ലെന്ന് ഇവർ ആരോപിച്ചു.

Leave a Reply

Your email address will not be published.

ep-jayarajan-cpm-ldf Previous post വിവാദം മുഖ്യമന്ത്രിയെ ലക്ഷ്യമിട്ട്’; ഒരു പാവം പെൺകുട്ടിയെ ആക്രമിക്കുന്നത് എന്തിനാണെന്ന് ഇ.പി.ജയരാജൻ
manippoor-uri-maythi-kukki Next post മണിപ്പുരിൽ 20 വർഷത്തിനു ശേഷം ഹിന്ദി സിനിമ; ‘ഉറി’ പ്രദർശിപ്പിച്ച് കുക്കികൾ