crime-childrens-dead-jail

കോളിംഗ് ബെൽ അടിച്ച് പ്രാങ്ക് ചെയ്തു; മൂന്ന് കുട്ടികളെ കാറിടിച്ച് കൊലപ്പെടുത്തിയ ഇന്ത്യൻ വംശജന് ആജീവനാന്ത തടവ്

കൗമാരക്കാരായ മൂന്ന് ആൺകുട്ടികളെ കാറിടിച്ച് കൊലപ്പെടുത്തിയ ഇന്ത്യൻ വംശജന് ആജീവനാന്ത തടവ്. വീടിന്റെ കോളിംഗ് ബെൽ അടിച്ച് പ്രാങ്ക് ചെയ്തതിൽ പ്രകോപിതനായാണ് കാലിഫോർണിയയിൽ താമസിക്കുന്ന അനുരാഗ് ചന്ദ്ര (45) കൊലപാതകം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. 2020 ജനുവരി 19ന് രാത്രി ടെമെസ്‌കാൽ കാന്യോൺ റോഡിലാണ് സംഭവം നടന്നത്. 

16 വയസുള്ള മൂന്ന് ആൺകുട്ടികൾ കൊല്ലപ്പെടുകയും മൂന്നുപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഈ കുട്ടികൾ പ്രതിയുടെ വീട്ടിൽ ചെന്ന് കോളിംഗ് ബെല്ല് അടിച്ച് പ്രാങ്ക് ചെയ്യുകയായിരുന്നു. അനുരാഗ് വാതിൽ തുറന്നപ്പോൾ ഇവർ തങ്ങളുടെ കാറുമായി രക്ഷപ്പെട്ടു. ഇതിൽ പ്രകോപിതാനായ പ്രതി തന്റെ കാറെടുത്ത് അവരെ പിന്തുടരുകയും അവരുടെ വാഹനത്തെ ഇടിച്ച് വീഴ്ത്തുകയുമായിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായി. കൊലപാതകം,കൊലപാതകശ്രമം തുടങ്ങി ഒന്നിലധികം കുറ്റങ്ങളായിരുന്നു അനുരാഗ് ചന്ദ്രക്കെതിരെ ചുമത്തിയിരുന്നത്. സംഭവം നടന്ന് മൂന്ന് വർഷത്തിന് ശേഷമാണ് കേസിൽ കോടതി ശിക്ഷ വിധിച്ചത്.

Leave a Reply

Your email address will not be published.

ummen-chandi-ex-cheif-minister-of-kerala Previous post “ഇനി ഞങ്ങളെപ്പോലെ ഉള്ളവർക്ക് ആരുണ്ട്?”; ഉമ്മൻ ചാണ്ടിയുടെ ഫ്ലക്സ് ബോർഡിന് മുന്നിൽ പൊട്ടിക്കരഞ്ഞ് ‘ലോട്ടറി ഉമ്മ’
ummen-chandi-contrivercy-desabhimani Next post ഞാൻ ഇന്ന് ലജ്ജിക്കുന്നു, ക്ഷമിക്കുക’: സോളർ വിവാദത്തിൽ മൗനത്തിലൂടെ നൽകിയ അധാർമിക പിന്തുണയിൽ ലജ്ജിക്കുന്നെന്ന് മുൻ ദേശാഭിമാനി എഡിറ്റർ