crime-hand-cut-police-custody

അതിക്രൂരമായ ആക്രമണം: അടിമാലിയില്‍ യുവാവിന്റെ കൈപ്പത്തി വെട്ടിമാറ്റി; പ്രതി പൊലീസ് പിടിയില്‍

യുവാവിന്റെ കൈപ്പത്തി വെട്ടിമാറ്റി. അടിമാലി പൊളിഞ്ഞപാലം എളംപ്ലാക്കല്‍ വിജയരാജിന്റെ (43) കൈപ്പത്തിയാണു വെട്ടിമാറ്റിയത്.

സംഭവത്തില്‍ പൊളിഞ്ഞപാലം സ്വദേശിയായ തടി വ്യാപാരി ബിനുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അടിമാലിയില്‍ ഫര്‍ണിച്ചര്‍ ജോലിക്കാരനാണ് വിജയരാജ്. പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നായിരുന്നു ആക്രമണം എന്നാണ് വിവരം.

ഇന്നലെ വൈകിട്ട് 6 മണിയോടെ അടിമാലി പൊളിഞ്ഞപാലം ജങ്ഷനില്‍ വച്ചാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ വിജയരാജിന്റെ കൈപ്പത്തില്‍ 80 ശതമാനം അറ്റുപോയി. ഇയാളെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി, കൈപ്പത്തി തുന്നിച്ചേര്‍ത്തു. വിജയരാജ് അപകടനില തരണം ചെയ്തുവെന്നാണ് ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന വിവരം.

ഇരുവരും തമ്മില്‍ നേരത്തെ തന്നെ തര്‍ക്കം ഉണ്ടായിരുന്നുവെന്നാണ് പ്രദേശത്ത് നിന്ന് ലഭിക്കുന്ന വിവരം. വിജയരാജ് സഞ്ചരിച്ച വാഹനം തടഞ്ഞ് നിര്‍ത്തിയായിരുന്നു ബിനു ആക്രമണം നടത്തിയത്. വിജയരാജ് വാഹനത്തില്‍ നിന്ന് ഇറങ്ങിയ ഉടൻ കൈയ്യിലുണ്ടായിരുന്ന ആയുധം ഉപയോഗിച്ച്‌ ബിനു ആക്രമിക്കുകയായിരുന്നു. വിജയരാജിനൊപ്പം ഈ സമയത്ത് സഹോദരി പുത്രൻ അഖിലും ഉണ്ടായിരുന്നു. ആക്രമണത്തിന് പിന്നാലെ വിജയരാജിനെ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇവിടെ വച്ച്‌ പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ വച്ചാണ് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കിയത്.

ബിനു പൊലീസിനോട് കുറ്റം സമ്മതിച്ചതായാണ് വിവരം. അതേസമയം രണ്ട് സ്ത്രീകളാണ് ഇന്നലെ വണ്ടിക്ക് കൈ കാണിച്ച്‌ നിര്‍ത്തിയതെന്നും വിജയരാജ് ഇറങ്ങിച്ചെന്ന ഉടൻ ഒപ്പമുണ്ടായിരുന്ന ബിനു വാക്കത്തി കൊണ്ട് വെട്ടുകയായിരുന്നുവെന്നും വിജയരാജിന്റെ മരുമകൻ അഖില്‍ പറഞ്ഞു. സഹായത്തിനായി അപേക്ഷിച്ചിട്ടും ആരും വാഹനം നിര്‍ത്തിയില്ലെന്നും താൻ തന്നെ കാറില്‍ കയറ്റി ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നുവെന്നും അഖില്‍ പറഞ്ഞു.

Leave a Reply

Your email address will not be published.

riyaz-khan-fefsi-cinema-issue Previous post ‘നിരോധിച്ചാലും കയറി അഭിനയിക്കും’; ‘ഫെഫ്‍സി’യ്ക്ക് എതിരെ റിയാസ് ഖാന്‍
ambulance-hospital-patient-road-accident Next post ഗർഭിണിയുമായി പോയ ആംബുലൻസ് എതിരേ വന്ന കാറുമായികൂട്ടിയിടിച്ച് ആംബുലൻസ് മറിഞ്ഞു