cpm-leader-vysakhan-complaint-lady

സിപിഎം നേതാവ് വൈശാഖന്‍റെ അവധി: ‘പാർട്ടി കോടതിയല്ല തീരുമാനിക്കേണ്ടത്

പരാതി പൊലീസിന് കൈമാറാനുള്ള ആർജ്ജവം വേണം

സിപിഎം നേതാവ് വൈശാഖന്‍റെ  അവധിയുടെ കാര്യത്തിലെ അവ്യക്തത നീക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആവശ്യപ്പെട്ടു പാർട്ടി കോടതിയാണ് തീരുമാനങ്ങൾ എടുക്കുന്നത്. പാർട്ടിയിൽ ഒതുക്കി തീർക്കേണ്ട കാര്യങ്ങൾ അല്ല ഇത്.വൈശാഖന് എതിരായ പരാതി പോലീസിന് കൈമാറാനുള്ള ആർജ്ജവം സിപിഎം കാണിക്കണം. ക്രിമിനൽ കുറ്റം ഒതുക്കി തീർക്കാനാണ് പാര്‍ട്ടി ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസമാണ് വൈശാഖന് പാര്‍ട്ടി നിര്‍ബന്ധിത അവധി നല്‍കിയെന്ന വാര്‍ത്തകള്‍ പുറത്ത് വന്നത്. എന്നാല്‍ ഇതിനു പിന്നില്‍ എന്തെങ്കിലും പരാതിയുണ്ടെന്ന് സിപിഎം ഇതുവരെ വ്യക്തമാക്കിയിട്ടില്ല

സര്‍ക്കാര്‍ എയ്ഡഡ് കോളേജുകളിലെ  പ്രിൻസിപ്പൽ നിയമന പട്ടികയിൽ, അയോഗ്യരായവരെ ഉൾപ്പെടുത്താൻ  ഇടപെട്ട മന്ത്രി ആര്‍ ബിന്ദു. ഗുരുതരമായ അധികാര ദുർവിനിയോഗമാണ് നടത്തിയതെന്നും  പ്രതിപക്ഷ നേതാവ്  പറഞ്ഞു. സ്വന്തക്കാരെ കുത്തിക്കയറ്റാൻ വേണ്ടി മനപ്പൂർവം ചെയ്തതാണിത്.  മന്ത്രിയുടേത് നഗ്നമായ  നിയമലംഘനമാണ്. മന്ത്രിസഭയിൽ നിന്ന് പുറത്താക്കാൻ മുഖ്യമന്ത്രി തയ്യാറാകണം.AKGCT അനാവശ്യമായി കൈകടത്തൽ നടത്തി. പ്രിൻസിപ്പൽമാർ ഇല്ലാതെ ഇൻ ചാർജ് ഭരണമാണ് സർവ്വകലാശാലകളിലും കോളേജിലും നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published.

fisher-man-sea-rough-waves Previous post വള്ളം മറിഞ്ഞ് കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം നാല് ദിവസത്തിന് ശേഷം കണ്ടെത്തി; മുതലപ്പൊഴിയിൽ വീണ്ടും അപകടം
k-s-radhakrishnan.-bjp-minister-r.bindhu Next post മന്ത്രി ഡോ. ബിന്ദു രാജി വെയ്ക്കണം; നസ്രത്തിൽ നിന്നും നീതി പ്രതീക്ഷിക്കാത്തതു പോലെ ഇടതുപക്ഷ ഭരണത്തിൽ നിയമ വാഴ്ചയും ഉണ്ടാകില്ല