
ഷംസീര്‍ മാപ്പുപറയേണ്ട; ശബരിമലയ്ക്ക് സമാനമായ സാഹചര്യത്തിന് ശ്രമം: സിപിഎം
വിവാദ പരാമര്‍ശത്തില്‍ നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ മാപ്പുപറയേണ്ടതില്ലെന്ന് സിപി.എം. മാപ്പ് പറയാന്‍ വേണ്ടി തെറ്റൊന്നും ഷംസീര്‍ ചെയ്തിട്ടില്ല. ശബരിമല പ്രക്ഷോഭത്തിന് സമാനമായ സാഹചര്യം സൃഷ്ടിക്കാന്‍ ശ്രമം നടക്കുന്നുവെന്നും ഇതിന്റെ ഗൂഢാലോചനയില്‍ എന്‍.എസ്.എസ് വീണെന്ന് സംശയിക്കുന്നതായും സി.പി.എം വ്യക്തമാക്കി. നിലപാട് വിശദീകരിക്കുന്നതിനായി സി.പി.എം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദന്‍ മാധ്യമങ്ങളെ കാണും.