cow-farm-in-farmers

വാര്‍ദ്ധക്യത്തെ ആത്മീയപൂര്‍ണ്ണമാക്കാന്‍ വാനപ്രസ്ഥാശ്രമം

മനുഷ്യജന്‍മത്തെ പരിപൂര്‍ണ്ണതയില്‍ എത്തിക്കുന്ന വാര്‍ദ്ധക്യത്തെ തികച്ചും ഈശ്വരീയ – ആനന്ദ – സൗഹൃദ വഴികളിലൂടെ ആത്മീയ പൂര്‍ണ്ണമാക്കാന്‍ പാലക്കാട് – തൃത്താലയില്‍ വാനപ്രസ്ഥാശ്രമം ഒരുങ്ങുന്നു. ശിവഗിരി മഠത്തിന്‍റെ ശാഖാസ്ഥാപനമായ പാലക്കാട് ജില്ലയിലെ തൃത്താല മല ധര്‍മ്മഗിരി ക്ഷേത്രം & മഠത്തിന്‍റെ പൂര്‍ണ്ണ ഉത്തരവാദിത്വത്തിലും മേല്‍നോട്ടത്തിലുമാണ് വാനപ്രസ്ഥാശ്രമം എന്ന ആശയം ഈ വരുന്ന സെപ്റ്റംബര്‍ 14 ന് പ്രാവര്‍ത്തികമാകുന്നത്. ഭാരതീയ സംസ്കാരം നിഷ്കര്‍ശിക്കുന്ന മനുഷ്യജന്‍മത്തിന്‍റെ നാല് അവസ്ഥാവിശേഷണങ്ങളായ ബ്രഹ്മചര്യം, ഗ്രഹസ്ഥാശ്രമം, വാനപ്രസ്ഥം, സംന്യാസം എന്നിവയുടെ മൂന്നാമത്തെ അവസ്ഥയായ വാനപ്രസ്ഥമാണ് വാനപ്രസ്ഥാശ്രമത്തിലൂടെ സമ്പൂര്‍ണ്ണമാകുന്നത്. വാനപ്രസ്ഥത്തി ലേക്ക് കടക്കുന്ന 55 വയസ്സിന് മേല്‍ പ്രായമായ വയോജനങ്ങള്‍ക്കാണ് ആത്മീയ ഉന്നതിയും ജീവിത സുരക്ഷയും ലക്ഷ്യമാക്കിയുള്ള വാനപ്രസ്ഥാശ്രമത്തില്‍ പ്രവേശനം നല്‍കുന്നത്. പ്രവേശനം ലഭിക്കുന്നവര്‍ക്ക് ഗുരുദേവദര്‍ശനങ്ങളുടെ പഠനം, യോഗാപരിശീലനം, കൗണ്‍സിലിംഗ് വിവിധ വിനോദോപാദികള്‍, താമസ ഭക്ഷണ സൗകര്യം, ആരോഗ്യ പരിചരണം എന്നിവ ലഭിക്കും. ഗുരുദേവന്‍ നിഷ്കര്‍ഷിച്ച സാധനാമാര്‍ഗ്ഗങ്ങളിലൂടെ വാനപ്രസ്ഥം പൂര്‍ത്തിയാക്കുന്നവരില്‍ യോഗ്യത നേടുന്നവര്‍ക്ക് സംന്യാസവും നല്‍കുന്നതാണ്. ഗുരുദേവദര്‍ശനത്തിന്‍റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന വാനപ്രസ്ഥാശ്രമത്തിനോട് ചേര്‍ന്ന് ശിവഗിരി മഠത്തിന്‍റെ ശാഖാശ്രമവും ഗോശാലയും ആയൂര്‍വേദ പരിചരണ വിഭാഗവും പ്രവര്‍ത്തിക്കുന്നു.

ധര്‍മ്മഗിരി ആശ്രമത്തിന്‍റെ വികസന പരിപാടികളുടെ ഭാഗമായി നിര്‍മ്മിക്കുന്ന ശ്രീനാരായണ ഗുരുദേവ സുബ്രഹ്മണ്യ ക്ഷേത്രത്തിന്‍റെ ശിലാസ്ഥാപനം ശിവഗിരി മഠം ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികള്‍ സെപ്റ്റംബര്‍ 14 ന് നിര്‍വ്വഹിക്കും. വിവരങ്ങള്‍ക്ക് : സ്വാമി ജ്ഞാനതീര്‍ത്ഥ –

Leave a Reply

Your email address will not be published.

Aditya-L1-lounch-mission-sun-isro-pslv Previous post സൗരയൂദ പഥത്തിലെങ്ങോ…ഇന്ത്യയുടെ ആദിത്യ L1
chinjurani-about-milk-sei.1.2027557 Next post പേവിഷ വിമുക്ത കേരളം ലക്ഷ്യം: മന്ത്രി ജെ. ചിഞ്ചു റാണി