
മുന്നാക്ക ക്ഷേമ കോർപ്പറേഷൻ ചെയർമാൻ: കേരള കോൺഗ്രസ് (ബി)യെ വെട്ടി സിപിഎം സ്ഥാനം ഏറ്റെടുത്തു
മുന്നാക്ക ക്ഷേമ കോർപ്പറേഷൻ ചെയർമാൻ പദവിയിൽ നിന്നും കേരള കോൺഗ്രസ് (ബി)യെ വെട്ടി സിപിഎം സ്ഥാനം ഏറ്റെടുത്തു. അഡ്വക്കേറ്റ് എം. രാജഗോപാലൻ നായർ ആണ് പുതിയ ചെയർമാൻ. നേരത്തെ കേരള കോൺഗ്രസ് (ബി) സംസ്ഥാന ജനറൽ സെക്രട്ടറി കെ.ജി. പ്രേംജിത് ആയിരുന്നു ചെയർമാൻ. ബോർഡ് പുനഃസംഘടിപ്പിക്കുകയും ചെയ്തു.
അതേസമയം, ചെയർമാനെ മാറ്റിയത് ഏകപക്ഷീയമായ തീരുമാനമാണെന്നും, പ്രതിഷേധം അറിയിക്കുമെന്നും കേരള കോൺഗ്രസ് (ബി) അറിയിച്ചു. മുന്നണി ധാരണയുടെ വിരുദ്ധമായ നീക്കാണിതെന്നും അവർ കുറ്റപ്പെടുത്തി. എന്നാൽ മുന്നണിയിലെ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് ചെയർമാൻ സ്ഥാനം നൽകിയതെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.