congress-udf-sudhakaran-youth-march

കോണ്‍ഗ്രസ് എസ് പി ഓഫീസ് മാര്‍ച്ച് നാളെ

കെപിസിസി പ്രസിഡന്റ് കെ.സുധാകരനെതിരെയും പ്രതിപക്ഷനേതാവ് വിഡി സതീശനെതിരെയും കള്ളക്കേസെടുത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രക്ഷോഭത്തിലേക്ക്.എല്‍ഡിഎഫ് സര്‍ക്കാരിന്റെയും സിപിഎം നേതാക്കളുടെയും അഴിമതി പുറത്തുകൊണ്ടുവരുന്ന നേതാക്കളെ കള്ളക്കേസെടുത്ത് നിശബ്ദമാക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ഹീനമായ രാഷ്ട്രീയവേട്ടയ്‌ക്കെതിരെ ജൂലൈ നാലിന് രാവിലെ 10ന് ഡിസിസികളുടെ നേതൃത്വത്തില്‍ ജില്ലാ പോലീസ് ആസ്ഥാനങ്ങളിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍ അറിയിച്ചു.സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് ഡിജിപി ഓഫീസിന് മുന്നില്‍ എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ നിര്‍വഹിക്കും. കൊല്ലത്ത് പിസി വിഷ്ണുനാഥ് എംഎല്‍എയും പത്തനംതിട്ടയില്‍ കൊടിക്കുന്നില്‍ സുരേഷ് എംപിയും ആലപ്പുഴയില്‍ ബെന്നി ബഹനാന്‍ എംപിയും കോട്ടയത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയും ഇടുക്കിയില്‍ കെ.സി.ജോസഫും എറണാകുളത്ത് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സനും തൃശ്ശൂരില്‍ രമേശ് ചെന്നിത്തല എംഎല്‍എയും പാലക്കാട് വികെ ശ്രീകണ്ഠന്‍ എംപിയും മലപ്പുറത്ത് എ.പി അനില്‍കുമാര്‍ എംഎല്‍എയും കോഴിക്കോട് കെ.മുരളീധരന്‍ എംപിയും വയനാട് ടി.സിദ്ധിഖ് എംഎല്‍എയും കണ്ണൂരില്‍ എഐസിസി സെക്രട്ടറി വിശ്വനാഥന്‍ പെരുമാളും കാസര്‍ഗോഡ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിയും എസ്പി ഓഫീസ് മാര്‍ച്ചുകള്‍ ഉദ്ഘാടനം ചെയ്യും.

Leave a Reply

Your email address will not be published.

capital-city-v.sivan-kutty-minister Previous post തലസ്ഥാന മാറ്റം:ഗൂഢാലോചന നടത്തുന്നത് കോൺഗ്രസും ബിജെപിയും തമ്മിൽ:മന്ത്രി വി ശിവൻകുട്ടി
vallam-kali-match-water-sports-ladies Next post വള്ളംകളിക്കിടെ ചമ്പക്കുളത്ത് വള്ളം മറിഞ്ഞു, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു