collage-maker-sivankutty-ambulance-driver

മന്ത്രി പോകുന്ന വഴിയിൽ എന്തിന് വണ്ടി കൊണ്ടുവന്നു

അപകടത്തില്‍ പ്രതിയാക്കാനാണ് നീക്കമെന്ന് ആംബുലന്‍സ് ഡ്രൈവര്‍

കൊട്ടാരക്കരയില്‍ മന്ത്രി വി.ശിവന്‍കുട്ടിയുടെ പൈലറ്റ് വാഹനമിടിച്ച് ആംബുലന്‍സ് മറിഞ്ഞ സംഭവത്തില്‍ , തന്നെ പ്രതിയാക്കാന്‍ നീക്കമെന്നാരോപിച്ച ് ആംബുലന്‍സ് ഡ്രൈവര്‍ രംഗത്ത്. കേസ് കൊടുക്കാൻ സ്റ്റേഷനിൽ ചെന്നപ്പോൾ പൊലിസ് ആക്ഷേപിച്ചു.സോപ്പുപെട്ടി പോലുള്ള വണ്ടിയാണോ ഓടിക്കുന്നതെന്ന് ചോദിച്ചു.കുപ്പത്തൊട്ടിയിൽ കളയാൻ പറഞ്ഞു.മന്ത്രി പോകുന്ന വഴിയിൽ എന്തിന് വണ്ടി കൊണ്ടുവന്നുവെന്നും ചോദിച്ചു.ആശുപത്രിയിൽ ആയതിനാൽ സഹോദരൻ സന്തോഷാണ് സ്റ്റേഷനിൽ പോയതെന്ന് നിതിൻ വ്യക്തമാക്കി.

പരാതിയുമായി രോഗിയുടെ ഭർത്താവും രംഗത്തുവന്നു.വീഴ്ച വരുത്തിയത് പൈലറ്റ് വാഹനമാണ്.പൊലീസ് സിഗ്നൽ പ്രകാരമാണ് ആംബുലൻസ് കടത്തിവിട്ടത്.സൈറൻ മുഴക്കിയിരുന്നെന്നും അശ്വകുമാർ പറഞ്ഞു.മന്ത്രി സ്വന്തം കാര്യം നോക്കി പോയി.അടുത്തേക്ക് വരാനുള്ള മനസ് കാണിക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published.

lidhiyam-electricity-market-place-private Previous post വൈദ്യുതി വാഹന മേഖല കുതിക്കും: ലിഥിയം ഇനി സ്വകാര്യ സംരംഭകര്‍ക്കും ഖനനം ചെയ്യാം
photo-high-court-criminal-police Next post പ്രതിയുടെ ചിത്രമെടുക്കുന്നത് മാധ്യമ പ്രവർത്തകന്‍റെ ജോലി; മാതൃഭൂമിക്കെതിരായ കേസിൽ പൊലീസിനെ വിമർശിച്ച് ഹൈക്കോടതി