cn.mohanan-mathew-kuzhal-nadan

മാപ്പ് പറയണം; സി എന്‍ മോഹനന് കുഴല്‍നാടന്‍റെ വക്കീല്‍ നോട്ടീസ്, 2.5കോടി മാനനഷ്ടമായി നല്‍കണം

സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സിഎന്‍ മോഹനന് മാത്യു കുഴല്‍നാടന്‍ ഉള്‍പ്പെട്ട ഡൽഹിയിലെ നിയമ സ്ഥാപനത്തിന്‍റെ വക്കീല്‍ നോട്ടീസ്. വാര്‍ത്ത സമ്മേളനം വിളിച്ച് വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. മാത്യം കുഴല്‍നാടനെതിരെ വ്യക്തിപരമായ ആരോപണങ്ങള്‍ ഉന്നയിച്ചതിന് പുറമെ കുഴല്‍നാടന്‍ ഉള്‍പ്പെട്ട കെഎംഎന്‍പി എന്ന നിയമസ്ഥാപനത്തിലൂടെ കള്ളപ്പണം വെളുപ്പിക്കുന്നുവെന്ന ആക്ഷേപവും മോഹനന്‍ ഉന്നയിച്ചിരുന്നു.  

പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണം, ഏഴ് ദിവസത്തിനുള്ളില്‍ രണ്ടര കോടി രൂപ മാനനഷ്ടമായി നല്‍കണം തുടങ്ങിയ ആവശ്യങ്ങളാണ് നോട്ടീസില്‍ ഉന്നയിക്കുന്നത്. ഇല്ലെങ്കില്‍ ഡൽഹി ഹൈക്കോടതിയില്‍ അപകീര്‍ത്തി കേസ് നല്‍കുമെന്നും നോട്ടീസിലുണ്ട്.

Leave a Reply

Your email address will not be published.

free-bus-service-in-uthara-ghand Previous post രക്ഷാബന്ധൻ മഹോത്സവം; സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര
vandhe-bharath-train-colour Next post ഓണസമ്മാനമായി കേരളത്തിന് രണ്ടാം വന്ദേഭാരത്; മംഗലാപുരത്തുനിന്ന് തുടങ്ങും