
പിടിപ്പുകേട്, കെടുകാര്യസ്ഥത;ഒരു ഇടതു സര്‍ക്കാരിന്റെ കാലത്തും ഇത്രവലിയ തൊഴിലാളി വിരുദ്ധത നേരിട്ടിട്ടില്ല; രൂക്ഷ വിമര്‍ശനവുമായി എഐടിയുസി
എന്‍ഡിഎഫ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐയുടെ തൊഴിലാളി സംഘടനയായ എഐടിയുസി. സംസ്ഥാന സര്‍ക്കാര്‍ തൊഴിലാളി വിരുദ്ധ സമീപനമാണ് സ്വീകരിക്കുന്നതെന്ന് എഐടിയുസി വിമര്‍ശിച്ചു. പാലക്കാട് ജില്ലാ സമ്മേളനത്തിലാണ് സംസ്ഥാന സര്‍ക്കാരിനെതിരായ വിമര്‍ശനം.
സംസ്ഥാനത്ത് സര്‍ക്കാര്‍ ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും ഡിഎ പല ഘട്ടങ്ങളിലും മുടങ്ങുന്ന സ്ഥിതിയുണ്ടായിട്ടുണ്ട്. ഇതിനെല്ലാം കാരണം സംസ്ഥാന സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ സമീപനമാണ്. ഇടതു സര്‍ക്കാര്‍ ഭരിച്ചിരുന്ന ഒരു കാലത്തൊന്നും ഇത്രവലിയ തൊഴിലാളി വിരുദ്ധത നേരിട്ടിട്ടില്ലെന്നും സംഘടന പ്രതിനിധികള്‍ വിമര്‍ശിച്ചു.
ക്ഷേമനിധിബോര്‍ഡുകളുടെ പ്രവര്‍ത്തനം താളം തെറ്റിച്ചത് ധനവകുപ്പിന്റെ പിടിപ്പുകേടാണ്. കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളം സമയത്ത് കൊടുക്കാന്‍ കഴിയാത്ത നിലയില്‍ സര്‍ക്കാരെത്തി. ഇതിന് കാരണം ധനകാര്യവകുപ്പിന്റെ കെടുകാര്യസ്ഥതയാണെന്ന് തൊഴിലാളി സംഘടന കുറ്റപ്പെടുത്തി.
