
പുതിയ കഥയും കഥാപാത്രങ്ങളുമായി ‘വിന്റെര്‍ ടു’ ഒരുങ്ങുന്നു; പ്രഖ്യാപനവുമായി സംവിധായകന്‍ ദീപു കരുണാകരൻ
മലയാളത്തിലെ ഏറ്റവും മികച്ച ഹൊറർ ചിത്രങ്ങളിലൊന്നായ വിന്റർ എന്ന സിനിമയുടെ രണ്ടാം ഭാഗം ഉടനെ ഉണ്ടാകുമെന്ന് സംവിധായകൻ ദീപു കരുണാകരൻ. 2009 ല്‍ റിലീസ് ചെയ്ത ചിത്രത്തിൽ ജയറാമും, ഭാവനയുമായിരുന്നു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. എന്നാൽ രണ്ടാം ഭാഗത്തിൽ പുതിയ കഥയായതിനാൽ പുതിയ കഥാപാത്രങ്ങളായിക്കും ഉണ്ടായിരിക്കുക. ആഗസ്റ്റ് പതിനേഴിന് ചിത്രീകരണമാരംഭിക്കുന്ന ഈ ചിത്രത്തിലെ അഭിനേതാക്കളെ ഉടനെ പ്രഖ്യാപിക്കുമെന്ന് ദീപു പറഞ്ഞു. രണ്ടാം ഭാഗവും പൂര്‍ണ്ണമായും ഹൊറര്‍ ത്രില്ലറായിരിക്കും.ദീപു കരുണാകരന്‍ സംവിധായകനായി അരങ്ങേറ്റം കുറിച്ച ചിത്രമായിരുന്നു വിന്റര്‍. പിന്നീട് ദിലീപിനെ നായകനാക്കി ക്രേസി ഗോപാലന്‍ എന്ന ചിത്രവും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. എന്നാൽ ആദ്യം ക്രേസി ഗോപാലനായിരുന്നു പ്രദര്‍ശനത്തിയത്. അനില്‍ പനച്ചൂരാന്‍ എന്ന ഗാന രചയിതാവിനെ മലയാള സിനിമക്ക് പരിചയപ്പെടുത്തുന്നതും ഈ ചിത്രത്തിലൂടെയാണ്.ദീപു കരുണാകരന്റെ നേതൃത്വത്തിലുള്ള ലെമണ്‍ പ്രൊഡക്ഷന്‍സാണ് ഈ ചിത്രം നിര്‍മിക്കുന്നത്. കോ- പ്രൊഡ്യൂസര്‍ – അമീര്‍ അബ്ദുള്‍ അസീസ്, എക്‌സിക്കുട്ടീവ് പ്രൊഡ്യൂസര്‍ – മുരുകന്‍.എസ്. ശരത്ത് വിനായകാണ് ഈ ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത്. സംഗീതം – മനു രമേശ്. ഛായാഗ്രഹണം – പ്രദീപ് നായര്‍. എഡിറ്റര്‍ – അരുണ്‍ തോമസ്. കലാസംവിധാനം -സാബുറാം. അസ്സോസ്സിയേറ്റ് ഡയറക്ടര്‍-സാംജിആന്റെണി. ഫിനാന്‍സ് കണ്‍ട്രോളര്‍-സന്തോഷ് ബാലരാമപുരം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഹരി കാട്ടാക്കട .വാഴൂര്‍ ജോസ്. ഫോട്ടോ – അജി മസ്‌ക്കറ്റ്