cinema-nadikalil-sundhari-yamuna

നദികളിൽ സുന്ദരി യമുന’യുടെ ടീസർ പുറത്തിറങ്ങി; സെപ്റ്റംബര്‍ 15ന് സിനിമ തിയറ്ററുകളിലെത്തും

ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതരായ വിജേഷ് പനത്തൂര്‍, ഉണ്ണി വെല്ലോറ എന്നിവര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന നദികളില്‍ സുന്ദരി യമുന എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ടീസര്‍ റിലീസായി.

സിനിമാറ്റിക് ഫിലിംസ് എല്‍എല്‍പിയുടെ ബാനറില്‍ വിലാസ് കുമാര്‍, സിമി മുരളി കുന്നുംപുറത്ത് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന നദികളില്‍ സുന്ദരി യമുന സെപ്റ്റംബര്‍ 15ന് തിയറ്ററുകളിലെത്തും. സുധീഷ്, കലാഭവന്‍ ഷാജോണ്‍, നിര്‍മ്മല്‍ പാലാഴി, നവാസ് വള്ളിക്കുന്ന്, സോഹന്‍ സിനുലാല്‍, രാജേഷ് അഴിക്കോടന്‍, കിരണ്‍ രമേശ്, ഭാനു പയ്യന്നൂര്‍, ശരത് ലാല്‍, ദേവരാജ് കോഴിക്കോട്, അനീഷ്, ആതിര,ആമി, പാര്‍വ്വണ, ഉണ്ണിരാജ, വിസ്മയ ശശികുമാര്‍ തുടങ്ങിയവരാണ് പ്രമുഖ താരങ്ങള്‍.

ഫൈസല്‍ അലി ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സംഗീതം അരുണ്‍ മുരളീധരന്‍, എഡിറ്റര്‍ഷമീര്‍ രാധാകൃഷ്ണന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍  പ്രിജിന്‍ ജെസി, പ്രോജക്ട് ഡിസൈന്‍  അനിമാഷ്, വിജേഷ് വിശ്വം.

Leave a Reply

Your email address will not be published.

crime-killers-in-trivandrum Previous post തിരുവനന്തപുരത്ത് യുവാവിനെ കൊന്ന് വീട്ടുമുറ്റത്ത് കുഴിച്ചുമൂടി; സഹോദരൻ പിടിയിൽ
snake-poison-cobra-wiper- Next post പാമ്പുകളെ പേടിക്കുന്നവരാണോ; എന്നാൽ ഇതിലേതെങ്കിലുമൊന്ന് പരീക്ഷിച്ച് നോക്കൂ