cinema-mahabharath-

ജനങ്ങൾക്ക് വേണ്ടി സിനിമ ഉണ്ടാക്കും; മഹാഭാരതം സിനിമയാക്കാൻ താല്പര്യമുണ്ടെന്ന് വിവേക് അഗ്നിഹോത്രി

ഇന്ത്യൻ ഇതിഹാസമായ മഹാഭാരതത്തെ ആസ്പദമാക്കി ഒരു സിനിമ സംവിധാനം ചെയ്യുന്നതിനെക്കുറിച്ച് കാര്യമായി ആലോചിക്കുന്നുണ്ടെന്ന് കശ്മീര്‍ ഫയല്‍സിന്റെ സംവിധായകന്‍ വിവേക് അഗ്നിഹോത്രി. ടൈംസ് നൗവിനോട് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹം ഈക്കാര്യം വ്യക്തമാക്കിയത്.”മറ്റുള്ളവർ ബോക്‌സ് ഓഫീസിനായി എന്തെങ്കിലും ഉണ്ടാക്കുമ്പോൾ ഞാൻ ജനങ്ങൾക്ക് വേണ്ടി ഉണ്ടാക്കാൻ പോവുകയാണ്. അർജുനെയും ഭീമനെയും മറ്റുള്ളവരെയും മഹത്വവത്കരിക്കാനായിരുന്നു നേരത്തെ അവർ മഹാഭാരതം നിർമ്മിച്ചത്. എന്നാൽ എനിക്ക് മഹാഭാരതം ധർമ്മമാണ്.” വിവേക് പറഞ്ഞു.സ്വാതന്ത്ര്യ ദിനത്തില്‍ വിവേകിന്‍റെ പുതിയ ചിത്രമായ ദി വാക്സിൻ വാർ: എ ട്രൂ സ്റ്റോറിയുടെ ടീസറും, റിലീസ് തിയതിയും പുറത്തുവിട്ടിരുന്നു. സെപ്തംബര്‍ 28നാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്.അനുപം ഖേർ, നാനാ പടേക്കർ, റൈമ സെൻ, സപ്തമി ഗൗഡ, ഗിരിജ ഓക്ക്, പല്ലവി ജോഷി എന്നിവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ഇന്ത്യയിലെ കോവിഡ്-19 വാക്സിൻ പ്രക്രിയയെ അടിസ്ഥാനമാക്കിയുള്ള ഈ ചിത്രം 11 വ്യത്യസ്ത ഭാഷകളിൽ റിലീസ് ചെയ്യും.

Leave a Reply

Your email address will not be published.

ai-camera-theft-motor-byke Previous post മോഷ്ടിച്ച സ്കൂട്ടറിൽ ഹെൽമെറ്റില്ലാതെ യാത്ര ചെയ്തു; ഉടമയ്ക്ക് 3 ജില്ലകളിൽ നിന്ന് നിയമലംഘനത്തിന് പിഴ ലഭിച്ചു
kseb-powercut-kerala elecrticity Next post മഴ പെയ്തില്ലെങ്കിൽ ഓണം കഴിഞ്ഞാൽ പവർകട്ട് വരും; 21ന് ചീഫ് സെക്രട്ടറിയുടെ സാന്നിദ്ധ്യത്തിൽ തുടർചർച്ച നടത്തും