dileep-actor-malayalam-film-industry

അടുത്ത വർഷം സിഐഡി മൂസ രണ്ടാം ഭാഗത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിക്കും: ദിലീപ്

2024 ൽ സിഐഡി മൂസ രണ്ടാം ഭാഗത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് ദിലീപ്. വളരെ സീരിയസ് ആയി തന്നെ ഈ സിനിമയുമായി മുന്നോട്ടുപോകുന്നുണ്ടെന്നും ജോണി ആന്റണിയും തിരക്കഥാകൃത്തായ ഉദയ്കൃഷ്ണ, സിബി തോമസ് എന്നിവരുമായും പല വട്ടം സിനിമയെക്കുറിച്ച് ചർച്ച ചെയ്തിട്ടുണ്ടെന്നും ദിലീപ് പറഞ്ഞു. ‘വോയ്സ് ഓഫ് സത്യനാഥൻ’ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

‘‘കുറേ സംഭവങ്ങൾ ഞങ്ങളുടെ കയ്യിൽ ഉണ്ട്. കുറച്ചുകാര്യങ്ങൾ കൂടി കിട്ടാൻ കാത്തിരിക്കുകയാണ്. ആദ്യ ഭാഗത്തേക്കാൾ മികച്ചു നിൽക്കണം, രണ്ടാം ഭാഗവും മൂന്നാം ഭാഗവും. സിഐഡി മൂസ എന്ന സിനിമയിൽ കണ്ടത് മൂസയെയും അർജുൻ എന്ന നായയെയുമാണ്. അതു തന്നെയാകും രണ്ടാം ഭാഗത്തിലും അവതരിപ്പിക്കുക. നിങ്ങൾ കണ്ടതിനേക്കാൾ കൂടുതൽ വലിയ മികവോടെയാണ് ചെയ്യാൻ ഉദ്ദേശിക്കുന്നത്.

സിഐഡി മൂസയും വാളയാർ പരമശിവവുമാണ് രണ്ടാം ഭാഗം എന്ന നിലയിൽ ചെയ്യാൻ ആഗ്രഹിച്ച സിനിമകൾ. അതുകഴിഞ്ഞ് വീണ്ടുമൊരു ചർച്ച വന്നു, അതാണ് 2 കണ്ട്രീസ്. 3 കണ്ട്രീസ് എന്ന പേരിൽ അതും പ്ലാൻ ചെയ്യുന്നുണ്ട്. നിർമാതാവിനോടും ഇക്കാര്യം സംസാരിച്ചു. പെട്ടന്ന് ചെയ്യണമെന്നാണ് ആഗ്രഹം.’’–ദിലീപ് പറഞ്ഞു.

Leave a Reply

Your email address will not be published.

health-veena-george-hospital-medicine-drugs Previous post ഹോമിയോപ്പതി വകുപ്പില്‍ ഗവേഷണം ശക്തമാക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം: മന്ത്രി വീണാ ജോര്‍ജ്
minnu-mani-cricket-bangla-desh-t20-winning-team Next post മിന്നു മണിയും ഹര്‍മന്‍പ്രീത് കൗ‍റും ചേര്‍ന്ന് ബംഗ്ലാദേശിനെ തൂത്തെറിഞ്ഞു