
52 മത് സംസ്ഥാനതല അണ്ടർ 19 ഓപ്പൺ/ ഗേൾസ് ചെസ്സ് ചാമ്പ്യൻഷിപ്പ് ഓപ്പൺ വിഭാഗത്തിൽ തിരുവനന്തപുരത്തിന്റെ ഗൗതം കൃഷ്ണ എച്ച് ചാമ്പ്യൻ ഗേൾസ് വിഭാഗത്തിൽ തിരുവനന്തപുരത്തിന്റെ തന്നെ അനുപം ശ്രീകുമാർ ചാമ്പ്യനായി
ജി കാർത്തികേയൻ പഠന ഗവേഷണ കേന്ദ്രം ചെസ്സ് അസോസിയേഷൻ കേരളയും ചെസ്സ് അസോസിയേഷൻ ഓഫ് ട്രിവാൻഡ്രവുമായി സംയുക്തമായി സംഘടിപ്പിച്ച 52 മത് സംസ്ഥാനതല അണ്ടർ 19 ഓപ്പൺ ഗേൾസ് ചാമ്പ്യൻഷിപ്പ് തിരുവനന്തപുരത്ത് സമാപിച്ചു സമാപന സമ്മേളനവും വിജയികൾക്കുള്ള ട്രോഫിയും ഡോക്ടർ എം. ടി സുലേഖ സമ്മാനിച്ചു ലോക നിലവാരമുള്ള കളിക്കാരെ സൃഷ്ടിക്കാൻ കേരള ചെസ്സ് അസോസിയേഷൻ നടത്തുന്ന ശ്രമങ്ങൾ പ്രശംസനീയമാണെന്ന് ഡോക്ടർ എം ടി സുലേഖ അഭിപ്രായപ്പെട്ടു .

ഓപ്പൺ വിഭാഗത്തിൽ തിരുവനന്തപുരത്തിന്റെ ഗൗതം കൃഷ്ണ എച്ച് ചാമ്പ്യൻ പട്ടം കരസ്ഥമാക്കി എറണാകുളത്തിന്റെ ഹരി ആർ ചന്ദ്രൻ റണ്ണറപ്പുമായി കോട്ടയത്തിന്റെ ജേക്ക് ഷാന്റിയാണ് സെക്കൻഡ് റണ്ണറപ്പ്
ഗേൾസ് വിഭാഗത്തിൽ തിരുവനന്തപുരത്തിന്റെ അനുപം എം ശ്രീകുമാർ ചാമ്പ്യനായി തൃശ്ശൂർ നിന്നുള്ള ആതിര എജെയാണ് റണ്ണറപ്പ് കൊല്ലത്തിന്റെ പൗർണമി എസ് ഡി സെക്കൻഡ് റണ്ണറപ്പായി
ഓപ്പൺ വിഭാഗത്തിൽ നിന്നും ഗേൾസ് വിഭാഗത്തിൽ നിന്നും നാലു വീതം കളിക്കാർ സെപ്റ്റംബറിൽ നടക്കുന്ന ദേശീയ അണ്ടർ 19 ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ യോഗ്യത നേടി