chennithala-congress-vd.satheesan

മുഖ്യമന്ത്രിയുടെ മൗനം കുറ്റസമ്മതം; അദ്ദേഹം ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് രമേശ് ചെന്നിത്തല

തനിക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിട്ടും മുഖ്യമന്ത്രി പിണറായി വിജയൻ മൗനം തുടരുന്നത് കുറ്റസമ്മതമാണെന്ന് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി ജനങ്ങളോട് സംസാരിച്ചിട്ട് ഏഴ് മാസം കഴിഞ്ഞു. ആരോപണങ്ങൾക്ക് മറുപടി പറയേണ്ടെന്ന് ധരിക്കുന്നത് ധാർഷ്ട്യമാണ്. മുഖ്യമന്ത്രി വാസ്തവത്തിൽ ജനങ്ങളെ വെല്ലുവിളിക്കുകയാണ്. തുടർ ഭരണത്തിന്റെ അഹങ്കാരമാണ് മുഖ്യമന്ത്രിക്കെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കെഎസ് ആർടിസി ജീവനക്കാർക്ക് ശമ്പളമില്ല. വിലക്കയറ്റം കൊണ്ട് ജനങ്ങൾ കഷ്ടപ്പെടുകയാണ്. സപ്ലൈക്കോയിൽ സാധനങ്ങൾ ഇല്ല. ഈ വർഷം ഓണം ഉണ്ണാൻ കഴിയാത്ത അവസ്ഥയാണ്. ഇപ്പോൾ ചാണ്ടി ഉമ്മൻ ജയിക്കുക എന്നതാണ് എന്റെ ലക്ഷ്യം. ആരോപണങ്ങളിൽ നിന്ന് ഒളിച്ചോടുന്ന മുഖ്യമന്ത്രിക്കെതിരായി ജനങ്ങൾ പ്രതികരിക്കും. അതിന്റെ പ്രതിഫലനമാകും പുതുപ്പള്ളിയിൽ ഉണ്ടാവുക. ചാണ്ടി ഉമ്മന് ചരിത്ര വിജയമായിരിക്കും. മറ്റൊരു വിഷയത്തെ പറ്റിയും പ്രതികരിക്കാനില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

Leave a Reply

Your email address will not be published.

arikkomban-eliphant-thamil-nadu Previous post പുതിയ കുടുംബത്തോടൊപ്പം സന്തോഷവാൻ; അരിക്കൊമ്പന്റെ പുതിയ ചിത്രം പങ്കുവച്ച് തമിഴ്നാട് വനംവകുപ്പ്
sudhakaran-congress-mavungal-monson Next post കെ മുരളീധരന്റെ പ്രസ്താവനയെപ്പറ്റി അദ്ദേഹത്തോട് തന്നെ ചോദിക്കണം; പുരാവസ്തു കേസിൽ ഇഡിക്ക് മുൻപിൽ ഹാജരായി കെ സുധാകരൻ