
ചന്ദ്രനില്‍ പ്രകമ്പനം സ്ഥിരീകരിച്ച് ചന്ദ്രയാന്‍-3; പ്ലാസ്മ സാന്നിധ്യം കുറവാണെന്നും കണ്ടെത്തി
ചന്ദ്രനിൽ പ്രകമ്പനം ഉണ്ടെന്ന് സ്ഥിരീകരിച്ച് ചന്ദ്രയാന്‍ മൂന്നിലെ ഇൽസ എന്ന ഉപകരണം. സ്വാഭാവിക പ്രകമ്പനങ്ങളാണ് രേഖപ്പെടുത്തിയതെങ്കിലും, അതിന് പിന്നിലെ കാരണം പരിശോധിക്കുകയാണെന്ന് ഐഎസ്ആർഒ വ്യക്തമാക്കി. ഓഗസ്റ്റ് 26നാണ് ചന്ദ്രോപരിതലത്തിലെ പ്രകമ്പനം പേലോഡ് രേഖപ്പെടുത്തിയത്. അതേസമയം ചന്ദ്രനിൽ പ്ലാസ്മ സാന്നിധ്യം കുറവാണെന്നും ചന്ദ്രയാൻ കണ്ടെത്തിയിട്ടുണ്ട്.
നേരത്തേ ചന്ദ്രോപരിതലത്തിലെ സൾഫർ സാന്നിധ്യം ചന്ദ്രയാൻ സ്ഥിരീകരിച്ചിരുന്നു. എൽ.ഐ.ബി.എസ് എന്ന ഉപകരണമാണ് സൾഫർ സാന്നിധ്യം കണ്ടെത്തിയത്. അലൂമിനിയം, ക്രോമിയം, കാൽസ്യം, ടൈറ്റാനിയം, ഇരുമ്പ് എന്നീ മൂലകങ്ങളും കണ്ടെത്തി. ചന്ദ്രനിൽ സൾഫർ സാന്നിധ്യം വീണ്ടും ഉറപ്പിച്ച് ഇന്നും പരീക്ഷണ ഫലങ്ങൾ പുറത്തുവന്നു.