കേരളത്തിനുള്ള രണ്ടാം വന്ദേ ഭാരത് ഉടൻ; മംഗലാപുരം മുതൽ തിരുവനന്തപുരം വരെ് സർവീസെന്ന് എം കെ രാഘവൻ

കേരളത്തിനുള്ള രണ്ടാം വന്ദേ ഭാരത് ഉടനെത്തുമെന്ന് എം കെ രാഘവൻ എം പി. മംഗലാപുരം മുതൽ തിരുവനന്തപുരം വരെയാകും സർവീസെന്നും ദക്ഷിണ റെയിൽവെയിൽ നിന്നും ഇക്കാര്യത്തിലടക്കം ഉറപ്പു ലഭിച്ചെന്നും എം കെ രാഘവൻ അറിയിച്ചു. ...

538 കോടി രൂപയുടെ അഴിമതി കേസ്; ജെറ്റ് എയർവേയ്സ് സ്ഥാപകൻ നരേഷ് ഗോയൽ അറസ്റ്റിൽ

ജെറ്റ് എയര്‍വേസ് സ്ഥാപകന്‍ നരേഷ് ഗോയലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. 538 കോടിയുടെ ബാങ്ക് തട്ടിപ്പ്-കള്ളപ്പണം വെളുപ്പിക്കല്‍ കേസിൽ ആണ് നടപടി. എട്ടു മണിക്കൂറോളം ചോദ്യം ചെയ്ത ശേഷം ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്....

ഇന്ത്യൻ റെയിൽവേ ബോർഡിന് ആദ്യമായി ഒരു വനിതാ ചെയർപേഴ്സണ്‍; ജയ വർമ സിൻഹ സെപ്റ്റംബറിൽ ചുമതലയേൽക്കും

ഇന്ത്യൻ റെയിൽവേ ബോർഡ് ചെയർപേഴ്സണും സിഇഒയുമായി ജയ വർമ സിൻഹ ചുമതലയേക്കും. അനിൽ കുമാർ ലഹോട്ടിയുടെ പിൻഗാമിയായാണ് നിയമനം. ഇന്ത്യന്‍ റെയില്‍വേയുടെ 166 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിത സിഇഒ ചുമതലയേൽക്കുന്നത്.  ഇന്ത്യൻ...

ഓണസമ്മാനമായി കേരളത്തിന് രണ്ടാം വന്ദേഭാരത്; മംഗലാപുരത്തുനിന്ന് തുടങ്ങും

കേരളത്തിനുള്ള ഓണസമ്മാനമായി രണ്ടാം വന്ദേഭാരത് ട്രെയിൻ പാലക്കാട് ഡിവിഷന് അനുവദിച്ചതായി റിപ്പോർട്ട്. ഡിസൈൻ മാറ്റം വരുത്തിയ വന്ദേഭാരതിന്റെ ആദ്യ റേക്കാണ് അനുവദിച്ചത്. എട്ട് കോച്ചുകളുള്ള ട്രെയിൻ ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽനിന്ന് സതേൺ റെയിൽവേയ്ക്ക്...

ഇന്ത്യയില്‍ പെട്രോളിന് പകരം എഥനോളില്‍ ഓടുന്ന കാര്‍; ഈ മാസം 29ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി പുറത്തിറക്കും

പൂര്‍ണമായി എഥനോളില്‍ ഓടുന്ന രാജ്യത്തെ ആദ്യ കാര്‍ അവതരിപ്പിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം. പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടൊയോട്ടയുടെ ഇന്നോവ കാറിന്റെ പുതിയ എഥനോള്‍ വേരിയന്റ് 29ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയാണ്...

വ്യോമസേനാ യുദ്ധ വിമാനങ്ങളുടെ നിശ്ചല പ്രദർശനം ശംഖുമുഖത്ത് 26ന്

ദക്ഷിണ വ്യോമസേന ആസ്ഥാനത്തിൻ്റെ സ്ഥാപക ദിനത്തിൻ്റെ 40-ാം വാർഷികം ഈ വർഷം ആഘോഷിക്കുകയാണ്. ഇതിൻ്റെ ഭാഗമായി, പുതിയ യുദ്ധ വിമാനങ്ങൾ ഉൾപ്പെടെയുള്ള വിമാനങ്ങളുടെയും ആയുധങ്ങളുടെയും പ്രദർശനം ആഗസ്റ്റ് 26-ന് വൈകിട്ട് 4:30 മുതൽ ശംഖുമുഖം...

കഴിഞ്ഞ സർക്കാരാണ് ഇതെല്ലാം ചെയ്തതെന്ന ചെറു സൂചന പോലുമില്ല: പൊതുമരാമത്ത് വകുപ്പിനെ വിമർശിച്ച് ജി.സുധാകരന്‍

പൊതുമരാമത്ത് വകുപ്പിനെ വിമർശിച്ച് മുൻ പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 500 പാലങ്ങളാണ് പൊതുമരാമത്ത് വകുപ്പ് നിർമിക്കുന്നത്. 70 പാലങ്ങൾ ഡിസൈൻ ചെയ്യുകയും ചെയ്തു. എന്നാൽ കഴിഞ്ഞ സർക്കാരാണ് ഇതെല്ലാം നൽകിയതെന്ന...

മന്ത്രിമാർ അടക്കമുള്ളവരുടെ വാഹനങ്ങളിൽ ഇനി ഫ്ലാഷ് ലൈറ്റ് പാടില്ല; ലംഘനത്തിന് 5000 പിഴ ഈടാക്കും

മന്ത്രിമാരുടേത് അടക്കമുള്ള സര്‍ക്കാര്‍ വാഹനങ്ങളില്‍ എല്‍.ഇ.ഡി. വിളക്കുകള്‍കൊണ്ടുള്ള അലങ്കാരങ്ങള്‍ക്ക് ഇനി 5000 രൂപ പിഴ ഈടാക്കും. അനധികൃതമായ ഓരോ ലൈറ്റിനും പ്രത്യേകം പിഴയീടാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഹൈക്കോടതി നിര്‍ദേശത്തെത്തുടര്‍ന്നാണ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. നിര്‍മാണവേളയിലുള്ളതില്‍ കൂടുതല്‍...

ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിന്റെ സമയം മാറും; ഇനി ഒരു മണിക്കൂർ വൈകും

നാളെ മുതൽ ആലപ്പുഴ - കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിന്‍റെ സമയത്തിൽ മാറ്റം. 16307 ട്രെയിൻ ഞായറാഴ്ച മുതൽ ആലപ്പുഴയിൽ നിന്ന് ഒരു മണിക്കൂർ വൈകി വൈകിട്ട് 3.50നാണ് പുറപ്പെടുക. എറണാകുളം ജംഗ്ഷനിൽ വൈകീട്ട് 5.25നും,...

ആദ്യവന്ദേഭാരത് യാത്രയ്ക്ക് മുഖ്യമന്ത്രി, വൻ സുരക്ഷ, നിരീക്ഷണത്തിന് ഡ്രോണുകളും

ആദ്യ വന്ദേഭാരത് യാത്രയ്ക്ക് ഒരുങ്ങി മുഖ്യമന്ത്രി പിണറായി വിജൻ. കണ്ണൂരിൽ നിന്ന്‌ എറണാകുളത്തേക്കാണ് മുഖ്യമന്ത്രി ഇന്ന് യാത്രചെയ്യുന്നത്. വന്ദേഭാരതിന്റെ ഉദ്ഘാടനച്ചടങ്ങിൽ പ്രധാനമന്ത്രിയോടൊപ്പം വന്ദേഭാരതിൽ കയറിയിരുന്നെങ്കിലും യാത്ര നടത്തിയിരുന്നില്ല. അതേസമയം മാസപ്പടി വിവാദം കത്തി നിൽക്കുന്ന...