ലിവിംഗ് ടുഗതർ പങ്കാളികൾക്ക് കോടതി വഴി വിവാഹമോചനം ആവശ്യപ്പെടാനാകില്ല: ഹൈക്കോടതി

ലിവിംഗ് ടുഗതർ പങ്കാളികൾക്ക് കോടതി വഴി വിവാഹമോചനം ആവശ്യപ്പെടാനാകില്ലെന്ന്‌ ഹൈക്കോടതി. സ്‌പെഷ്യൽ മാര്യേജ്‌ ആക്ട് വ്യക്തി നിയമങ്ങളോ അനുസരിച്ച്‌ നടക്കുന്ന വിവാഹങ്ങൾക്ക്‌ മാത്രമേ നിയമ സാധുതയുള്ളൂവെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്.  നിയമ പ്രകാരം വിവാഹിതരാകാതെ ഒരുമിച്ച്‌...

മുസ്‌ലിം യുവാവിനെ വിവാഹം കഴിച്ചതിന്റെ പേരിൽ മകളുടെ ‘ശവസംസ്‌കാരം’ നടത്തി കുടുംബം; മരണാനന്തര ചടങ്ങുകളും നിർവഹിച്ചു

മധ്യപ്രദേശിലെ ജബൽപൂരിൽ മകൾ മതംമാറി മുസ്‌ലിം യുവാവിനെ വിവാഹം കഴിച്ചതിനെ തുടർന്ന് 'ശവസംസ്‌കാരം' നടത്തി കുടുംബം. ജബൽപൂരിലെ ഒരു ബ്രാഹ്‌മണ കുടുംബാംഗമായ അനാമിക ദുബേയാണ് മധ്യപ്രദേശ് സ്വദേശിയായ അയാസ് എന്ന മുസ്‌ലിം യുവാവിനെ വിവാഹം...

ബസിൽ വെച്ച് പെണ്‍കുട്ടിക്ക് നേരേ നഗ്നതാപ്രദര്‍ശനം നടത്തി; പ്രതിക്കെതിരെ പോക്സോ ചുമത്തി കേസെടുത്തു

സ്വകാര്യബസില്‍ വെച്ച് പത്താംക്ലാസ് വിദ്യാര്‍ഥിനിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിയെ അറസ്റ്റ് ചെയ്തു. ചാലിശ്ശേരി മണ്ണാറപ്പറമ്പ് തെക്കത്തുവളപ്പില്‍ അലിയെയാണ് ചങ്ങരംകുളം പോലീസ് അറസ്റ്റു ചെയ്തത്. തിങ്കളാഴ്ച വൈകീട്ട് നാലുമണിയോടെ ചങ്ങരംകുളം നരണിപ്പുഴ റോഡിൽ വെച്ചായിരുന്നു...

കാട്ടാക്കട കോളജിലെ എസ്എഫ്ഐ ആൾമാറാട്ട കേസിലെ പ്രതി വിശാഖിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു

കാട്ടാക്കട കോളേജിലെ എസ്എഫ്ഐ ആൾമാറാട്ട കേസിലെ പ്രതി വിശാഖിന്റെ അറസ്റ്റ് ഈ മാസം 20 വരെ ഹൈക്കോടതി തടഞ്ഞു. വിശാഖിൻ്റെ പേര് എങ്ങനെയാണ് പ്രിൻസിപ്പല്‍ ശുപാർശ ചെയ്തതെന്നും, ഇതിന് വിശാഖിൻ്റെ പ്രേരണ ഉണ്ടായിരുന്നോ എന്നും...

അമ്മയും ഭർതൃമാതാവും വഴക്ക് പതിവ്, അമ്മയെ കൊന്ന് ട്രോളിബാ​ഗിലാക്കി മകൾ; മൃതദേഹത്തിനൊപ്പം അച്ഛന്റെ ഫോട്ടോയും

ബെം​ഗളൂരുവിൽ അമ്മയെ കൊലപ്പെടുത്തി മൃതദേഹം ട്രോളി ബാഗിലാക്കി മകൾ. ബെംഗളൂരു മിക്കോ ലേ ഔട്ടിലെ അപ്പാർട്ട്മെന്റിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് മകൾ സോനാലി സെൻ പിടിയിലായി. ഇവർ പോലീസിൽ എത്തി കീഴടങ്ങുകയായിരുന്നു. ഇന്നലെ വൈകിട്ടാണ്...

ഗുരുവായൂരില്‍ ലോഡ്ജിൽ 2 പെൺകുട്ടികൾ മരിച്ചനിലയിൽ, അച്ഛനൊപ്പം മുറിയെടുത്തത് ഇന്നലെ, സമീപം ആത്മഹത്യാക്കുറിപ്പ്

ഗുരുവായൂരില്‍ ലോഡ്ജ് മുറിയിൽ രണ്ട് പെൺകുട്ടികളെ മരിച്ചനിലയിലും അച്ഛനെ ഗുരുതരാവസ്ഥയിലും കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വയനാട് സുൽത്താൻ ബത്തേരി സ്വദേശിയായ ചന്ദ്രശേഖരന്റെ 14 ,8 വയസുകൾ  പ്രായമുള്ള രണ്ട് പെൺകുട്ടികളെയാണ് മരിച്ച...

വിദ്യക്കെതിരായ വ്യാജരേഖാ കേസ്: തെളിവ് തേടി നീലേശ്വരം പൊലീസ് മഹാരാജാസ് കോളേജിലെത്തി

കാസർകോട് കരിന്തളം ഗവൺമെന്റ് കോളേജിൽ വ്യാജരേഖ ഹാജരാക്കി തൊഴിൽ നേടിയതുമായി ബന്ധപ്പെട്ട കേസിൽ നീലേശ്വരം പൊലീസ് അന്വേഷണം തുടങ്ങി. കെ വിദ്യക്കെതിരായ പരാതിയിൽ നീലേശ്വരം പൊലീസ് സംഘം മഹാരാജാസ് കോളേജിൽ വിവരം ശേഖരിക്കാനായെത്തി. കോളേജ്...

താനൂർ ബോട്ട് ദുരന്തം: പിടിയിലായ തുറമുഖ വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെയും കൊലക്കുറ്റം ചുമത്തി

താനൂർ ബോട്ട് ദുരന്തത്തിൽ അറസ്റ്റിലായ 2 തുറമുഖ വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തു. നാസറിന്റെ ബോട്ടിന് ചട്ടങ്ങൾ ലംഘിച്ചു സർവീസ് നടത്താൻ വഴിവിട്ട് സഹായം ചെയ്തെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണിത്. പൊന്നാനിയിലെ യാർഡിൽ വെച്ച്...

ബെംഗളുരുവില്‍ വിദേശ യൂട്യൂബ് വ്ളോഗർക്ക് നേരെ കയ്യേറ്റം, ഓടി രക്ഷപ്പെടേണ്ട ഗതികേടില്‍ ഡച്ച് സ്വദേശി, അറസ്റ്റ്

ബെംഗളുരു ചിക്പേട്ടിലുള്ള ചോർബസാർ മാർക്കറ്റിൽ വിദേശ യൂട്യൂബ് വ്ളോഗർക്ക് നേരെ കയ്യേറ്റം. പെദ്രോ മോത എന്ന ഡച്ച് സ്വദേശിക്കാണ് ദുരനുഭവമുണ്ടായത്. ചോർ ബസാറിലൂടെ മൊബൈലുമായി ദൃശ്യങ്ങൾ പകർത്തുന്നതിനിടെയാണ് കച്ചവടക്കാരിൽ ഒരാൾ പെദ്രോയെ കയ്യേറ്റം ചെയ്തത്....

തെരുവുനായ കടിച്ചു കൊന്ന സംഭവം; നിഹാലിന്റെ ഖബറടക്കം ഇന്ന്; പിതാവ് നാട്ടിലേക്ക് തിരിച്ചു

കണ്ണൂർ മുഴുപ്പിലങ്ങാട് തെരുവ് നായ്ക്കൾ കടിച്ചുകൊന്ന 11കാരൻ നിഹാൽ നൗഷാദിൻറെ മൃതദേഹം ഇന്ന് ഖബറടക്കും. തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. വിദേശത്തുള്ള അച്ഛൻ...