വൈക്കത്ത് വള്ളം മുങ്ങി ഒരു കുടുംബത്തിലെ രണ്ടുപേർ മരിച്ചു; മൂന്നുപേർ ആശുപത്രിയിൽ

വൈക്കത്ത് വള്ളം മുങ്ങി നാല് വയസുള്ള കുട്ടിയടക്കം രണ്ടുപേർ മരിച്ചു. കൊടിയാട്ട് പുത്തൻതറ ശരത്, സഹോദരീപുത്രൻ ഇവാൻ എന്നിവരാണ് മരിച്ചത്. ഒരു കുടുംബത്തിലെ ആറുപേരായിരുന്നു അപകടത്തിൽപ്പെട്ട വള്ളത്തിൽ ഉണ്ടായിരുന്നത്. മറ്റു മൂന്നുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....

സാമൂഹ്യമാധ്യമങ്ങളിൽ ഉള്ളടക്കം സൃഷ്ടിക്കുന്നതിൽ മാനദണ്ഡം കൊണ്ടുവരണം: ഡിവൈഎഫ്ഐ

സമൂഹമാധ്യമങ്ങളിൽ ഉള്ളടക്കം സൃഷ്ടിക്കുന്നതിൽ മാനദണ്ഡം കൊണ്ടുവരണമെന്ന് ഡിവൈഎഫ്ഐ. യുട്യൂബ് ഉൾപ്പെടെയുള്ള വിഡിയോ പ്ലാറ്റ്ഫോമുകളിലെ ഉള്ളടക്കം, കുട്ടികളുടെ സമൂഹമാധ്യമ ഉപയോഗം തുടങ്ങിയവയ്ക്കാണ് മാനദണ്ഡം രൂപീകരിക്കേണ്ടത്. സാമൂഹിക വിരുദ്ധവും സ്ത്രീ വിരുദ്ധവുമായ വിഡിയോകൾ ചെയ്യുന്നവർക്കെതിരെ നിയമ നടപടി...

ലൈഫ് പദ്ധതിയിൽ പേര് ചേർക്കാത്തതിന് പഞ്ചായത്ത് ഓഫീസിന് തീയിട്ടു; അക്രമി പിടിയിൽ

പഞ്ചായത്ത് ഓഫീസിന് തീയിട്ടയാൾ പിടിയിൽ. മലപ്പുറം കീഴാറ്റൂർ പഞ്ചായത്ത് ഓഫീസിലാണ് സംഭവം. കീഴാറ്റൂർ സ്വദേശി മുജീബ് റഹ്‌മാനാണ് പിടിയിലായത്. ലൈഫ് പദ്ധതിയിൽ പേര് ചേർക്കാത്തതിന്റെ പേരിലാണ് അക്രമമെന്നാണ് സൂചന. സംഭവത്തിൽ ആർക്കും പരിക്ക് പറ്റിയില്ല....

കേരളത്തിൽ ഇഡി റെയ്ഡ്; ഒന്നര കോടിയുടെ വിദേശ കറൻസിയും 1.40 കോടി രൂപയും പിടിച്ചെടുത്തു

കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ വൻതോതിൽ വിദേശ കറൻസികളും കള്ളപ്പണവും പിടിച്ചെടുത്തതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് കേരളത്തിൽ 14 ഇടങ്ങളിൽ റെയ്ഡ് നടത്തിയത്. ഹവാല കണ്ണികളെയും വിദേശ കറൻസികൾ മാറ്റിനൽകുന്ന...

എംജി യൂണിവേഴ്സിറ്റിയിൽ നിന്ന് 52 സർട്ടിഫിക്കറ്റ് ഫോർമാറ്റുകൾ കാണാതായി; പ്രാഥമിക പരിശോധന തുടങ്ങി

എംജി യൂണിവേഴ്സിറ്റിയുടെ പരീക്ഷ ഭവനിൽ നിന്ന് 52 സർട്ടിഫിക്കറ്റ് ഫോർമാറ്റുകൾ കാണാതായി. ഏതെങ്കിലും വിദ്യാർത്ഥിയുടെ പേരും രജിസ്റ്റർ നമ്പറും ചേർത്താൽ ഒർജിനൽ സർട്ടിഫിക്കറ്റ് ആകുന്ന രീതിയിലാണ് നഷ്ടപെട്ട ഈ ഫോർമാറ്റുകൾ ഉള്ളത്. 20 കോഴ്‌സുകളുടെ...

പ്രായപൂർത്തിയാകാത്ത അനാഥ പെൺകുട്ടിയെ കെട്ടിയിട്ട് പീഡനം; ആൾദൈവം അറസ്റ്റിൽ

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കിടപ്പുമുറിയില്‍ കെട്ടിയിട്ടു ബലാത്സംഗം ചെയ്ത ആള്‍ദൈവം അറസ്റ്റില്‍. ആന്ധ്രപ്രദേശിൽ വിശാഖപട്ടത്തെ ‍ജ്ഞാനാനന്ദ ആശ്രമത്തിലെ സ്വാമി പൂർണാനന്ദയെയാണു പൊലീസ് അറസ്റ്റ് ചെയ്തത്. ആശ്രമത്തിനു കീഴിലെ അനാഥാലയത്തില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ കഴിഞ്ഞ രണ്ടു വർഷമായി...

നൂറനാട് സ്വദേശികൾക്ക് 6 മാസമായി അശ്ലീല ഊമക്കത്തുകൾ; 2 പുരുഷൻമാരും 1 സ്ത്രീയും പിടിയിൽ

ആറു മാസമായി നൂറനാട് സ്വദേശികൾക്ക് അശ്ലീല ഊമക്കത്തെഴുതിയവർ പിടിയിൽ. നൂറനാട് സ്വദേശികളായ ശ്യാം, ജലജ, രാജേന്ദ്രൻ എന്നിവരാണ് പിടിയിലായത്. അയൽവാസികളെ കുടുക്കാനായിരുന്നു ഇവർ ഊമക്കത്തെഴുതിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി. അയൽവാസിയായ മനോജിൻറെ...

ലൈംഗികാതിക്രമം: നിർമാതാവ് അസിത് മോദിക്കെതിരേ പരാതിയുമായി യുവനടി, കേസെടുത്തു

യുവനടിയുടെ പരാതിയെത്തുടർന്ന് ടെലിവിഷൻ പരമ്പരയുടെ നിർമാതാവ് അസിത് മോദിക്കെതിരേയും മറ്റ് രണ്ടുപേർക്കെതിരെയും ലൈംഗികാതിക്രമത്തിന് മുംബൈ പോലീസ് കേസെടുത്തു. 'താരക് മേത്താ കാ ഉൾട്ട ചഷ്മ' പരമ്പരയുടെ നിർമാതാവിനും മറ്റ് രണ്ടുപേർക്കെതിരേയുമാണ് മുംബൈ പോലീസ് കേസെടുത്തത്....

ബാങ്ക് പിഴപ്പലിശ ഈടാക്കിയതിന് തൃശൂരിലെ എടിഎമ്മിൽ പടക്കമെറിഞ്ഞു; പ്രതി പിടിയിൽ

എടിഎം കൗണ്ടറിനു നേർക്കു പടക്കമെറിഞ്ഞശേഷം കടന്നുകളഞ്ഞ പ്രതി പിടിയിൽ. ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കിന്റെ പാട്ടുരായ്ക്കൽ ഓഫിസിനോടു ചേർന്ന എടിഎം കൗണ്ടറിനു നേർക്ക് പടക്കമെറിഞ്ഞ കേസിൽ പത്തനംതിട്ട ആങ്ങമൂഴി സ്വദേശി രജീഷ് പ്രകാശാണ് പിടിയിലായത്....

വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ കെ എസ് യു നേതാവും; പരാതി നൽകി കേരള സർവകലാശാല, നിഷേധിച്ച് നേതാവ്

വ്യാജ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട കുരുക്കിൽ കെ എസ് യു നേതാവും. കെഎസ്യു സംസ്ഥാന കൺവീനർ അൻസിൽ ജലീലിനെതിരെയാണ് ആരോപണം. അൻസിലിന്റെ സർട്ടിഫിക്കറ്റിലെ ഒപ്പ്, സീൽ, രജിസ്റ്റർ നമ്പർ എന്നിവ യഥാർത്ഥമല്ലെന്നും സർവകലാശാല അറിയിച്ചു. അൻസിലിനെതിരെയും അന്വേഷണം...