വ്യാജ ലഹരി കേസ്; ഷീല സണ്ണിക്കെതിരായ എഫ്‌ഐആർ ഹൈക്കോടതി റദ്ദാക്കി

വ്യാജ ലഹരി കേസിൽ ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിക്ക് ഒടുവിൽ നീതി. ഷീലക്കെതിരായ എഫ്‌ഐആർ ഹൈക്കോടതി റദ്ദാക്കി.കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഷീലാ സണ്ണി നൽകിയ ഹർജിയിലാണ് ഉത്തരവ്.കേസിൽ നിന്നൊഴിവാകുന്നതോടെ ഷീലാ സണ്ണിയ്ക്ക്...

സി.പി.എമ്മും ലീഗും വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കുന്നതിൽ നിന്നും പിന്മാറണം: കെ. സുരേന്ദ്രന്‍

ഏകീകൃത സിവില്‍ നിയമത്തെ എതിര്‍ക്കാനെന്ന പേരില്‍ സമൂഹത്തില്‍ വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കുന്നതിൽ നിന്നും മുസ്ലിംലീഗും സി.പി.എമ്മും പിന്മാറണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ഏകീകൃത സിവില്‍ നിയമത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് ലീഗിന്റെ...

മഴക്കെടുതി; യൂത്ത് ബ്രിഗേഡിനെ സജ്ജമാക്കി ഡി.വൈ.എഫ്ഐ

കാലവർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്തുടനീളം യൂത്ത് ബ്രിഗേഡിനെ സജ്ജമാക്കി ഡി വൈ എഫ് ഐ. ദുരിതാശ്വാസ പ്രവർത്തനങ്ങളിലടക്കം 24 മണിക്കൂറും ബ്രിഗേഡ് പ്രവർത്തിക്കും.

നിയമസഭാ കയ്യാങ്കളി: നാടകീയ നീക്കവുമായി പൊലീസ്, കോടതിയുടെ രൂക്ഷ വിമർശനം

വിചാരണ നിര്‍ത്തിവയ്ക്കണം എന്നാവശ്യം നിയമസഭാ കയ്യാങ്കളിക്കേസിൽ നാടകീയ നീക്കവുമായി പൊലീസ്. തുടരന്വേഷണം നടത്തി അനുബന്ധ കുറ്റപത്രം സമർപ്പിക്കും വരെ വിചാരണ നിർത്തിവെക്കണമെന്ന് തിരുവനന്തപുരം സിജെഎം കോടതിയിൽ പൊലീസ് ആവശ്യപ്പെട്ടു. കുറ്റപത്രം സമർപ്പിച്ച കേസിൽ വിചാരണ...

ജനാധിപത്യത്തിന്റെ ശ്രീകോവിലുകളെ ‘തൊഴുന്നവരും’ ‘തൊഴിക്കുന്നവരും’

എ.എസ്. അജയ്‌ദേവ് നരേന്ദ്രമോദി പ്രധാനമന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റ സമയം. പാര്‍ലമെന്റിന്റെ ആദ്യ സമ്മേളനത്തിന് എത്തിയപ്പോള്‍ പാര്‍ലമെന്റ് മന്ദിരത്തിനകത്ത് കടക്കവേ, ഒരത്ഭുതം ലോകം കണ്ടു. പ്രധാനമന്ത്രി മുട്ടിലിരുന്ന്, പാര്‍ലമെന്റ് സമ്മേളന ഹാളിനെ നമസ്‌ക്കരിക്കുന്നു....

വീട്ടിലേക്ക് അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തി; നടൻ വിജയകുമാറിനെതിരെ വീഡിയോ സഹിതം ഇൻസ്റ്റഗ്രാം പോസ്റ്റിട്ട് മകൾ

നടൻ വിജയകുമാർ വീട്ടിൽ അതിക്രമിച്ചുകയറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് മകളും നടിയുമായ അർഥന. വിജയകുമാർ വീട്ടിലേക്ക് മതിൽ ചാടിക്കടന്നെത്തുന്ന വീഡിയോ സഹിതം ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് അർഥന ഇക്കാര്യം അറിയിച്ചത്. സഹായത്തിനായി പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചിട്ടും യാതൊരു...

മാധ്യമ പ്രവർത്തകരുടെ വീടുകളിൽ നടക്കുന്ന പൊലീസ് റെയ്ഡിനെ അപലപിക്കുന്നു- കെ യു ഡബ്ള്യു ജെ

പൊലീസ് അന്വേഷിക്കുന്ന പ്രതിയെ കിട്ടിയില്ലെന്ന പേരിൽ അയാളുടെ ഉടമസ്ഥതയിലുള സ്ഥാപനത്തിലെ മാധ്യമ പ്രവർത്തകരുടെ വീടുകളിൽ റെയ്ഡ് നടത്തുന്ന പൊലീസ് നടപടിയെ കേരള പത്രപ്രവർത്തക യൂണിയൻ ശക്തമായി അപലപിക്കുന്നു. മറുനാടൻ മലയാളി എന്ന ഓൺലൈൻ സ്ഥാപന...

വിദേശ വിനിമയചട്ടം ലംഘിച്ചെന്ന കേസ്; അനിൽ അംബാനിയുടെ ഭാര്യ ടീന ഇഡിക്ക് മുന്നിൽ

വിദേശ വിനിമയചട്ടം ലംഘിച്ചെന്ന കേസിൽ പ്രമുഖ വ്യവസായി അനിൽ അംബാനിയുടെ ഭാര്യയും മുതിർന്ന നടിയുമായ ടീന അംബാനിയെ വിളിച്ചുവരുത്തി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). അനിൽ അംബാനിയെ ചോദ്യം ചെയ്തതിന്റെ തൊട്ടടുത്ത ദിവസമാണ് ടീനയോടു ഹാജരാകാൻ...

കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ ആൾമാറാട്ട കേസ്; മുൻ എസ് എഫ് ഐ നേതാവ് വിശാഖ് കീഴടങ്ങി

കാട്ടാക്കട ക്രിസ്ത്യൻ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിലെ ആൾമാറാട്ടവുമായി ബന്ധപ്പെട്ട കേസിൽ രണ്ടാം പ്രതി മുൻ എസ് എഫ് ഐ നേതാവ് എ വിശാഖ് കീഴടങ്ങി. കാട്ടാക്കട പൊലീസ് സ്റ്റേഷനിലാണ് കീഴടങ്ങിയത്. ഒന്നാം പ്രതി മുൻ...

ഫോൺ പൊലീസ് നിരീക്ഷിക്കുന്നു, പിന്നിൽ പാർട്ടിയിൽ അമിതാധികാരകേന്ദ്രമായി വാഴുന്ന ക്ഷുദ്രജീവികൾ; ആരോപണവുമായി ജി ശക്തിധരൻ

പൊലീസ് തന്റെ ഫോൺ നിരീക്ഷിക്കുന്നുവെന്ന ആരോപണവുമായി ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ശക്തിധരൻ. തന്നെ ഫോൺ വഴി തെറി വിളിക്കാനും ഭീഷണിപ്പെടുത്താനും പൊലീസ് സേന തന്നെ സൗകര്യം ചെയ്യുകയാണെന്നും ഇതിന് പിന്നിൽ പാർട്ടിയിൽ അമിതാധികാര...