അത് യുവമോര്‍ച്ചക്കാര്‍ക്ക് മനസിലാകുന്ന മറുപടി, എന്നെ കാണാന്‍ ആര്‍ക്കും ഇവിടേക്കു വരാം’

യുവമോര്‍ച്ചക്കെതിരെ കൊലവിളി പ്രസംഗം നടത്തിയതില്‍ വിശദീകരണവുമായി സിപിഎം നേതാവ് പി ജയരാജന്‍. 'സ്പീക്കര്‍ എ.എന്‍ ഷംസീറിന് 'ജോസഫ് മാഷിന്റെ അനുഭവം വരാതിരിക്കില്ല' എന്നായിരുന്നു യുവമോര്‍ച്ചക്കാരുടെ ഭീഷണി. പ്രതികാരം തീര്‍ത്ത പോപ്പുലര്‍ ഫ്രണ്ട് ഭീകരവാദികളോടാണ് യുവമോര്‍ച്ചക്കാര്‍...

വനം വകുപ്പിന്റെ ചരിത്രത്തിലാദ്യമായാണ് ഡിഎൻഎ പരിശോധന: മന്ത്രി എകെ ശശീന്ദ്രൻ

വനം വകുപ്പിന്റെ ചരിത്രത്തിലാദ്യമാണ് ഡിഎൻഎ പരിശോധന നടത്തിയതെന്ന് വനം മന്ത്രി ഏകെ ശശീന്ദ്രൻ. പ്രതികളുടെ വാദം പൊളിഞ്ഞു. കുറ്റപത്രം സമർപ്പിക്കേണ്ട ഘട്ടമെത്തിയിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. വനം വകുപ്പ് കേസെടുത്താൽ പ്രതികൾക്ക് 500 രൂപ മാത്രമാണ്...

നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവം; അമ്മ അറസ്റ്റില്‍

തിരുവനന്തപുരം അഞ്ചുതെങ്ങില്‍ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ അമ്മ അറസ്റ്റില്‍. അഞ്ചുതെങ്ങ് സ്വദേശി ജൂലിയാണ് അറസ്റ്റിലായത്. ഭര്‍ത്താവ് നേരത്തെ മരിച്ച ജൂലിക്ക് അവിഹിത ബന്ധത്തില്‍ ഉണ്ടായ കുഞ്ഞിനെ പ്രസവിച്ച ഉടൻ ശ്വാസം മുട്ടിച്ച്‌...

മൊഴി മാറ്റിമാറ്റി പറഞ്ഞ് അഫ്‌സാന; മൃതദേഹത്തിനായി പൊലീസിന്റെ തിരച്ചില്‍; നൗഷാദിന്റെ കൊലപാതകത്തില്‍ ഭാര്യ അറസ്റ്റില്‍

പത്തനംതിട്ട കലഞ്ഞൂരിലെ നൗഷാദിന്റെ കൊലപാതകത്തില്‍ ഭാര്യ അഫ്സാനയെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഒന്നരവര്‍ഷം മുമ്പാണ് അഫ്സാനയുടെ ഭര്‍ത്താവ് നൗഷാദിനെ കാണാതാകുന്നത്. ദമ്പതികള്‍ താമസിച്ചിരുന്ന വീട്ടില്‍ നടത്തിയ പരിശോധനയില്‍ നൗഷാദിന്റെ...

അതിര്‍ത്തി കടന്ന് മറ്റൊരു പ്രണയകഥ; ഇത്തവണ ചൈനീസ് യുവതി, എത്തിയത് പാകിസ്ഥാനില്‍

കാമുകനെ തേടി പാകിസ്ഥാന്‍ യുവതി ഇന്ത്യയിലേക്കും ഇന്ത്യന്‍ യുവതി പാകിസ്ഥാനിലേക്കും എത്തിയ വാര്‍ത്തയ്ക്ക് പിന്നാലെ, അതിര്‍ത്തി കടന്ന മറ്റൊരു പ്രണയകഥകൂടി പുറത്ത്. ഇത്തവണ ചൈനീസ് യുവതിയാണ് കഥയിലെ നായിക. സാമൂഹ്യ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട യുവാവിനെ...

സ്പീക്കർ ഷംസീറിനുനേരെ കൈയോങ്ങിയാൽ യുവമോർച്ചക്കാരുടെ സ്ഥാനം മോർച്ചറിയിൽ’; പി. ജയരാജൻ

സ്പീക്കർ എ.എൻ. ഷംസീറിനെതിരെ യുവമോർച്ച നേതാവ് നടത്തിയ ഭീഷണിയിൽ പ്രകോപന പ്രസംഗവുമായി സി.പി.എം. നേതാവ് പി. ജയരാജൻ. ഷംസീറിന് നേരെ കൈയോങ്ങിയാൽ യുവമോർച്ചക്കാരുടെ സ്ഥാനം മോർച്ചറിയിലായിരിക്കുമെന്ന് പി.ജയരാജൻ പറഞ്ഞു. ഷംസീറിനെ ഒറ്റപ്പെടുത്തിക്കളയാമെന്നത് വ്യാമോഹം മാത്രമാണെന്നും...

കോൺഗ്രസുകാർ നടക്കുന്നത് ബോംബുമായി, വിഐപി സംസാരിക്കുമ്പോൾ മൈക്ക് തകരാറായാൽ അന്വേഷണം സ്വാഭാവികം; ഇ.പി. ജയരാജൻ

ഉമ്മൻചാണ്ടി അനുസ്മരണത്തിനിടെ നടന്നത് അദ്ദേഹത്തിനു ലഭിക്കുന്ന ആദരവില്ലാതെയാക്കാൻ ഉമ്മൻചാണ്ടി വിരുദ്ധർ നടത്തുന്ന പ്രവർത്തനങ്ങളാണെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ. വി.ഐ.പികൾ സംസാരിക്കുമ്പോൾ മൈക്ക് തകരാർ ഉണ്ടായാൽ അന്വേഷണമുണ്ടാവുന്നത് സ്വാഭാവികമാണെന്നും വി.ഐ.പി. സുരക്ഷാനിയമപ്രകാരമുള്ള ആ നടപടിയെ...

ഒറ്റ ദിവസം കൊണ്ട് 3340 റെക്കോര്‍ഡ് പരിശോധനകള്‍ നടത്തി ഭക്ഷ്യ സുരക്ഷാ വകുപ്പ്

25 സ്ഥാപനങ്ങള്‍ അടപ്പിച്ചു; 1470 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് ഒറ്റ ദിവസം കൊണ്ട് 3340 പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇന്നലെ വൈകുന്നേരം...

ജോര്‍ജ്ജ് എം. തോമസിനെ സി.പി.എം. പാര്‍ട്ടിയില്‍ നിന്നും ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തു

തിരുവമ്പാടി മുന്‍ എം.എല്‍.എയും സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റംഗവുമായ ജോര്‍ജ്ജ് എം. തോമസിനെ പാര്‍ട്ടിയില്‍ നിന്നും ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തു. സാമ്പത്തിക ക്രമക്കേട്, അച്ചടക്ക ലംഘനം എന്നിവ കണക്കിലെടുത്താണ് നടപടി. കോഴിക്കോട് ജില്ലാ...

മദ്യ വ്യാപനത്തിനൊപ്പം ലഹരിക്കെതിരെ കാമ്പയിന്‍; സര്‍ക്കാരിന്റേത് വിചിത്ര മദ്യനയം; പരമാവധി വരുമാനം ഉണ്ടാക്കുക മാത്രമാണ് സര്‍ക്കാര്‍ ലക്ഷ്യം

സംസ്ഥാന സര്‍ക്കാരിന്റേത് വിചിത്രമായ മദ്യനയമാണ്. മദ്യത്തിന്റെ ഉപഭോഗം കുറയ്ക്കുന്നതിന് വേണ്ടിയുള്ള അതിശക്തമായ പ്രചരണത്തിന് പണം നല്‍കുമെന്ന് ഒരു ഭാഗത്ത് പറയുന്നതിനൊപ്പമാണ് 250 ചില്ലറ വില്‍പനശാലകള്‍ കൂടി അനുവദിച്ച് ബിവറേജസ് ഔട്ട്‌ലെറ്റുകളുടെ എണ്ണം 559 ആക്കുമെന്ന്...