ചാക്കിൽ കെട്ടിയ നിലയിൽ; കാണാതായ അഞ്ച് വയസുകാരിയുടെ മൃതദേഹം ആലുവ മാർക്കറ്റിൽ കണ്ടെത്തി

ആലുവ തായിക്കാട്ടുകര ഗാരിജ് റെയിൽവേ ഗേറ്റിനു സമീപത്തെ കെട്ടിടത്തിൽനിന്നു തട്ടിക്കൊണ്ടു പോയ അഞ്ചു വയസ്സുകാരി ചാന്ദ്നിയുടെ മൃതദേഹം കണ്ടെത്തി. ആലുവ മാർക്കറ്റിനു സമീപമാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഇതേ കെട്ടിടത്തിൽ 2 ദിവസം മുൻപു...

‘അതീവ രഹസ്യ സ്വഭാവമുള്ള റിപ്പോര്‍ട്ട് കാണിക്കാം’, ചാരവനിതയോട് അറസ്റ്റിലായ ഇന്ത്യൻ ശാസ്ത്രഞ്ജൻ

ഹണി ട്രാപ്പിൽപെട്ട ശാസ്ത്രഞ്ജൻ നേരില്‍ കാണുമ്പോള്‍ അതീവ രഹസ്യ സ്വഭാവമുള്ള റിപ്പോര്‍ട്ട് ചാരവനിതയ്ക്ക് കാണിച്ച് നല്‍കാമെന്ന് വിശദമാക്കിയതായി ഭീകരവാദ വിരുദ്ധ സ്ക്വാഡ് അന്വേഷണ റിപ്പോര്‍ട്ട്. സാറ ദാസ്ഗുപ്ത എന്ന പേരില്‍ ഡിആർഡിഒ ശാസ്ത്രഞൻ ഹണി...

സ്വകാര്യ ക്ലിനികിൽ ചികിത്സ തേടി എന്നാരോപിച്ച് രണ്ടര വയസുകാരന് സർക്കാർ ആശുപത്രിയിൽ ചികിത്സ നിഷേധിച്ചു; ഡോക്ടർക്കെതിരെ പരാതി

തൈക്കാട് അമ്മയും കുഞ്ഞും സര്‍ക്കാര്‍ ആശുപത്രിയില്‍ രണ്ടര വയസുകാരന് ചികിത്സ നിഷേധിച്ചതായി പരാതി. തിരുവനന്തപുരം സ്വദേശികളായ ഹരിജിത്ത്, അശ്വിനി ദമ്പതികളുടെ കുഞ്ഞിനാണ് ചികിത്സ നിഷേധിച്ചത്. ഡോക്ടർ മോശമായി പെരുമാറിയെന്നും ആരോപണമുണ്ട്. സംഭവത്തിൽ നിയമ നടപടിയുമായി...

തമിഴ്നാട് പടക്കക്കടയിൽ തീപിടിച്ച് 5 പേർ മരിച്ചു; കെട്ടിടങ്ങൾക്കിടയിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നു

തമിഴ്നാട് കൃഷ്ണഗിരിയിലെ സ്വകാര്യ പടക്കക്കടയിൽ തീപിടിച്ച് അഞ്ച് പേർ മരിച്ചു. ഇരുപതോളം പേർക്ക് പരുക്കേറ്റിട്ടുണ്ട്. കെട്ടിടങ്ങൾക്കിടയിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. പലർക്കും ഗുരുതരമായി പരുക്കേറ്റതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ട്. പരുക്കേറ്റവരെ കൃഷ്ണഗിരി സർക്കാർ മെഡിക്കൽ...

മന്ത്രി ഡോ. ബിന്ദു രാജി വെയ്ക്കണം; നസ്രത്തിൽ നിന്നും നീതി പ്രതീക്ഷിക്കാത്തതു പോലെ ഇടതുപക്ഷ ഭരണത്തിൽ നിയമ വാഴ്ചയും ഉണ്ടാകില്ല

മന്ത്രി ഡോ. ബിന്ദു ഉടൻ രാജിവെക്കണം. കാരണം അവർ ഭരണഘടനാ ലംഘനം നടത്തിയിരിക്കുന്നു. പബ്ലിക് സർവീസ് കമ്മീഷന് ഭരണഘടന നൽകിയിരിക്കുന്ന അധികാരം മന്ത്രി തന്നിഷ്ടപ്രകാരം കവർന്നു എടുത്തിരിക്കുന്നു. സർക്കാർ ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റ പട്ടിക തയാറാക്കാൻ...

സിപിഎം നേതാവ് വൈശാഖന്‍റെ അവധി: ‘പാർട്ടി കോടതിയല്ല തീരുമാനിക്കേണ്ടത്

പരാതി പൊലീസിന് കൈമാറാനുള്ള ആർജ്ജവം വേണം സിപിഎം നേതാവ് വൈശാഖന്‍റെ  അവധിയുടെ കാര്യത്തിലെ അവ്യക്തത നീക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആവശ്യപ്പെട്ടു പാർട്ടി കോടതിയാണ് തീരുമാനങ്ങൾ എടുക്കുന്നത്. പാർട്ടിയിൽ ഒതുക്കി തീർക്കേണ്ട കാര്യങ്ങൾ...

വള്ളം മറിഞ്ഞ് കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം നാല് ദിവസത്തിന് ശേഷം കണ്ടെത്തി; മുതലപ്പൊഴിയിൽ വീണ്ടും അപകടം

തുമ്പയിൽ വള്ളം മറിഞ്ഞ് കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. തുമ്പ സ്വദേശി ഫ്രാൻസിസ് അൽഫോൺസിന്റെ (65) മൃതദേഹമാണ് സൗത്ത് തുമ്പ ഭാഗത്ത് കണ്ടെത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് അഞ്ചംഗ സംഘം മത്സ്യബന്ധനത്തിന് പുറപ്പെട്ടത്. കരയിൽ...

മൂന്ന് വെടിയുണ്ടകള്‍, ശരീരം വെട്ടിനുറുക്കി’; കാണാതായ ക്രിപ്‌റ്റോ കോടീശ്വരന്‍റെ മൃതദേഹം ചുവന്ന സ്യൂട്ട്‌കേസിൽ

ഒരാഴ്ചയായി കാണാതായ അർജന്‍റീനൻ ക്രിപ്റ്റോ കോടീശ്വരനും ഇൻഫ്ലുവൻസറുമായ  ഫെർണാണ്ടോ പെരസ് അൽഗാബയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കഴിഞ്ഞ ബുധനാഴ്ചയായാണ് അൽഗാബയുടെ മൃതദേഹം വെട്ടിനുറുക്കി സ്യൂട്ട് കേസിനുള്ളിലാക്കിയ നിലയിൽ കണ്ടെത്തിയത്. അർജന്റീനിയൻ തലസ്ഥാനമായ ബ്യൂണസ് ഐറിസിലെ...

കൊലവിളി മുദ്രാവാക്യങ്ങൾ; പി ജയരാജന്റെ സുരക്ഷ കൂട്ടി

കൊലവിളി മുദ്രാവാക്യങ്ങളുടെ പശ്ചാത്തലത്തിൽ സിപിഎം നേതാവ് പി. ജയരാജന്റെ സുരക്ഷ കൂട്ടി. അദ്ദേഹത്തിനൊപ്പമുള്ള സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം കൂട്ടാനാണ് തീരുമാനം. കൊലവിളി മുദ്രാവാക്യങ്ങളുടെ പശ്ചാത്തലത്തിൽ തീരുമാനം.  സ്പീക്കർ എ എൻ ഷംസീറിൻറെ വിവാദ പ്രസംഗത്തെ...

നിർമ്മിതബുദ്ധി സാങ്കേതികവിദ്യ ഉപയോഗിച്ച് പണം തട്ടിയ സംഭവം: നഷ്ടപ്പെട്ട പണം തിരിച്ചുപിടിച്ച് പോലീസ് സൈബർ ഓപ്പറേഷൻ വിഭാഗം

നിര്‍മ്മിത ബുദ്ധി ഉപയോഗിച്ച് വ്യാജ വീഡിയോ കോളിലൂടെ പണംതട്ടിയ സംഭവത്തിൽ പരാതിക്കാരന് നഷ്ടപ്പെട്ട 40,000 രൂപ കേരള പോലീസ് സൈബർ ഓപ്പറേഷൻ വിഭാഗം തിരിച്ചുപിടിച്ചു. കേരളത്തിൽ ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഈ തട്ടിപ്പിന്റെ അന്വേഷണത്തിലാണ്...