പ്രണയവിവാഹങ്ങള്‍ക്ക് രക്ഷിതാക്കളുടെ അനുമതി നിര്‍ബന്ധമാക്കും; സാധ്യത പഠിക്കാനൊരുങ്ങി ഗുജറാത്ത് സർക്കാർ

പ്രണയവിവാഹങ്ങള്‍ക്ക് രക്ഷിതാക്കളുടെ അനുമതി നിര്‍ബന്ധമാക്കാനൊരുങ്ങി ഗുജറാത്ത് സര്‍ക്കാര്‍. ഭരണഘടനാപരമായി ഇത്‌ സാധുവാണെങ്കിൽ ഇതേപ്പറ്റി സമഗ്രമായി പഠിക്കാനും പരിഹാരം കണ്ടെത്താനും തയ്യാറാണെന്ന് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ പറഞ്ഞു.  പെണ്‍കുട്ടികള്‍ ഒളിച്ചോടുന്നതുകൊണ്ട് വിവാഹങ്ങള്‍ക്ക് അച്ഛനമ്മമാരുടെ അനുമതി നിര്‍ബന്ധമാക്കുന്നത്...

13 വയസുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന് ഒന്‍പത് വര്‍ഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ചു

ഒറ്റപ്പാലത്ത് പതിമൂന്ന് വയസുകാരിയെ പീഡിപ്പിച്ച 52കാരനായ രണ്ടാനച്ഛന് ഒന്‍പത് വര്‍ഷം കഠിന തടവും ഒരുലക്ഷത്തി നാല്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. പട്ടാമ്പി പോക്‌സോ അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. 2021 മെയ് മുതല്‍...

സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സംസ്ഥാന സർക്കാരിന്റെ ഭരണവീഴ്ച: കെ.സുരേന്ദ്രൻ

കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ അകപെട്ടതിനു കേന്ദ്ര സർക്കാരിനെ ആക്ഷേപിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്ന നടപടി സംസ്ഥാന സർക്കാർ അവസാനിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാരിൻ്റെ ഭരണ വീഴ്ചയ്ക്ക് കേന്ദ്രത്തെ നിരന്തരം...

എക്സ് റേ മെഷീനുകളുടെ അറ്റകുറ്റപ്പണി നടത്തുന്നില്ലെന്ന വാർത്ത യാഥാർത്ഥ്യം തിരിച്ചറിയാതെയുള്ളത്: മെഡി.കോളേജ് സൂപ്രണ്ട്

മെഡിക്കൽ കോളേജ് ആശുപത്രിയിൽ കേടായിക്കിടക്കുന്ന എക്സ് റേ മെഷീനുകൾ അറ്റകുറ്റപ്പണി നടത്താതെ നശിപ്പിക്കുന്നുവെന്ന പത്രവാർത്ത യാഥാർത്ഥ്യം മനസിലാക്കാതെയുള്ളതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ എ നിസാറുദീൻ അറിയിച്ചു. കാലഹരണപ്പെട്ട മെഷീനുകളാണ് അവയെന്ന് തിരിച്ചറിയാതെയാണ് അറ്റകുറ്റപ്പണി നടത്തുന്നില്ലെന്ന്...

മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ഉപജാപകസംഘം; ഏഴ് വര്‍ഷം കൊണ്ട് കേരളത്തെ മദ്യവും മയക്കുമരുന്നും സുലഭമായി ലഭിക്കുന്ന അവസ്ഥയിലെത്തിച്ചു; വി.ഡി. സതീശന്‍

മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഭരണഘടനാ അതീതമായ ശക്തികള്‍ പ്രവര്‍ത്തിച്ച് സാമ്പത്തിക ക്രയവിക്രയങ്ങളില്‍ ഇടപെടുന്നെന്ന ഗുരുതരമായ ആരോപണമാണ് സംസ്ഥാനത്തെ ഒരു ഐ.ജി ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ഉന്നയിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് ഒരു സംഘം കുറെക്കാലമായി ഹൈജാക്ക് ചെയ്തിരിക്കുകയാണെന്ന...

ഇനി അങ്കം നിയമസഭയില്‍: ആരോപണ പ്രളയത്തില്‍ മുങ്ങും

ആക്രമിക്കാനുറച്ച് പ്രതിപക്ഷം, പ്രതിരോധം തീര്‍ക്കാന്‍ ഭരണ പക്ഷം എ.എസ്. അജയ്‌ദേവ് ആരോപണ പ്രത്യാരോപണങ്ങളുടെ ഇരുതല വാളോങ്ങാന്‍ നിയമസഭാ സമ്മേളനം അടുത്ത മാസം 7ന് ആരംഭിക്കും. പറഞ്ഞാലും പറഞ്ഞാലും തീരാത്ത അത്രയും അഴിമതി ആരോപണങ്ങളുടെ ഭാണ്ഡവുമായാണ്...

‘ഹൈന്ദവ ആരാധന മൂർത്തിക്കെതിരായ സ്പീക്കറുടെ പരാമർശം വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നു; ഷംസീറിന് സ്പീക്കര്‍ സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല’: എന്‍എസ്എസ്

സ്പീക്കർ എഎന്‍ ഷംസീറിനെതിരെ എൻഎസ്എസ് രംഗത്ത്..വിശ്വാസികളുടെ വികാരങ്ങളെ ഷംസീർ വ്രണപ്പെടുത്തി.പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണം.സ്പീക്കർ സ്ഥാനത്ത് തുടരാൻ ഷംസീറിന് അർഹതയില്ലെന്നും ജനറൽ സെക്രട്ടറി സുകുമാരൻ നായർ പ്രസ്താവനയില്‍ പറഞ്ഞു.ഹൈന്ദവ ആരാധന മൂർത്തിക്കെതിരായ സ്പീക്കറുടെ പരാമർശം...

പെൺകുട്ടി കൊല്ലപ്പെട്ട കേസ്: ആഭ്യന്തര വകുപ്പിനെ പ്രശംസിച്ച് എം.വി ഗോവിന്ദൻ

ആലുവയിലെ പെൺകുട്ടിയുടെ ദാരുണ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള വിമർശനങ്ങളിൽ പൊലീസിനെ പിന്തുണച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. കേസിലെ പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടുകയും സംഭവത്തിന്റെ ചുരുളഴിക്കുകയും ചെയ്ത സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്നു ഗോവിന്ദൻ പറഞ്ഞു....

കാൻസർ മരണനിരക്കിൽ സ്ത്രീകൾ മുന്നിൽ; പുരുഷന്മാരിൽ കുറഞ്ഞതായി പഠനം

ഇന്ത്യയിൽ കാൻസർ മൂലം മരിക്കുന്ന പുരുഷന്മാരുടെ എണ്ണം 0.19 ശതമാനമായി കുറഞ്ഞപ്പോൾ, സ്ത്രീകളുടെ എണ്ണം 0.25 ശതമാനമായി ഉയർന്നുവെന്ന് പഠനം. 2000 നും 2019 നും ഇടയിൽ 12.85 ദശലക്ഷം ഇന്ത്യക്കാരുടെ ജീവനെടുത്ത 23...

‘പോലീസിനെതിരെ പരാതിയില്ല’; കൂടുതല്‍ പ്രതികളുണ്ടെന്ന് സംശയമെന്ന് ആലുവയിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ പിതാവ്‌

കൂടുതൽ പേർക്ക് മകളെ കൊലപ്പെടുത്തിയതിൽ പങ്കുണ്ടെന്ന് സംശയിക്കുന്നതായി ആലുവയിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ പിതാവ്. പ്രതിക്ക് മരണശിക്ഷ കിട്ടുന്നത് തനിക്കും കുടുംബത്തിനും കാണണമെന്നും അദ്ദേഹം പറഞ്ഞു. കുഞ്ഞ് ഇപ്പോൾ തന്റേത് മാത്രമല്ല, കേരളത്തിന്റേതായി മാറിയെന്നും അദ്ദേഹം വ്യക്തമാക്കി....