കെ ഫോണിന് അഡ്വാൻസ് നൽകിയത് ഒരു വ്യവസ്ഥയും പാലിക്കാതെയെന്ന് സിഎജി, നഷ്ടം 36 കോടി
കേരളത്തിന്റെ സ്വപ്ന പദ്ധതിയായ കെ ഫോൺ ബെൽ കൺസോർഷ്യത്തിന് നൽകിയ പലിശരഹിത മൊബിലൈസേഷൻ ഫണ്ട് വഴി സർക്കാരിന് നഷ്ടം 36 കോടി. മൊബിലൈസേഷൻ അഡ്വാൻസ് വ്യവസ്ഥകൾ മറികടന്ന് നഷ്ടമുണ്ടാക്കിയെന്ന് കണ്ടെത്തിയതിനെത്തുടർന്ന് സർക്കരിനോട് സി എ...
വിമാനത്തിലെ സ്ത്രീകളുടെ ചിത്രങ്ങൾ മോശം രീതിയിൽ പകർത്തി; അക്രമിക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡൽഹി വനിതാ കമ്മിഷൻ
വിമാനത്തിനുള്ളിൽ സഹയാത്രികയോടും വിമാന ജീവനക്കാരിയോടും അപമര്യാദയായി പെരുമാറിയ ആൾക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ഡൽഹി വനിതാ കമ്മിഷൻ. ഈ മാസം 16ന് ഡൽഹിയിൽ നിന്ന് മുംബൈയിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനത്തിൽ വെച്ചായിരുന്നു സംഭവം. സംഭവത്തിന്റെ വിഡിയോ...
മഹാമൗനത്തിന്റെ മാളങ്ങളിലൊളിച്ച മുഖ്യമന്ത്രി; സംവാദത്തിന് പിണറായി വിജയനെ വെല്ലുവിളിച്ച് വിഡി സതീശൻ
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു സംവാദത്തിന് മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ചു പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വികസനം അടക്കം ഏതു വിഷയത്തിലും സംവാദമാകാം. മുഖ്യമന്ത്രി ഒന്നു സംസാരിച്ചു കിട്ടിയാൽ മതി. അദ്ദേഹം വാ തുറന്നിട്ട്...
ഗുരുവായൂരിൽ നാലുവയസുകാരന് നേരെ തെരുവുനായ ആക്രമണം
ഗുരുവായൂർ ക്ഷേത്രത്തിന് സമീപം നാല് വയസുകാരന് നേരെ തെരുവ്‌നായ ആക്രമണം. കണ്ണൂർ സ്വദേശിയായ ദ്രുവിത്തിനാണ് നായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റത്. മാതാപിതാക്കൾക്കൊപ്പം ക്ഷേത്രദർശനം നടത്തി മടങ്ങുകയായിരുന്ന ദ്രുവിത്തിനെ മൂന്ന് നായ്ക്കൾ ചേർന്ന് ആക്രമിക്കുകയായിരുന്നു. കെടിഡിസി നന്ദനം...
പുരാവസ്തു തട്ടിപ്പ് കേസിൽ ഐജി ലക്ഷ്മണിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു; 24 വരെ അറസ്റ്റ് പാടില്ല
മോൻസൻ മാവുങ്കൽ പ്രതിയായ വ്യാജ പുരാവസ്തു തട്ടിപ്പു കേസിൽ ഐജി ലക്ഷ്മണിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ഓഗസ്റ്റ് 24 വരെ അറസ്റ്റ് ചെയ്യാൻ പാടില്ലെന്നാണ് കോടതിയുടെ നിർദേശം. ലക്ഷ്മണിന് അനുവദിച്ച ഇടക്കാല ജാമ്യം റദ്ദാക്കണമെന്നവശ്യപ്പെട്ട്...
അധ്യാപികയിൽ നിന്ന് കൈക്കൂലി വാങ്ങി; കോട്ടയത്ത് സ്കൂൾ ഹെഡ്മാസ്റ്ററെ വിജിലൻസ് അറസ്റ്റ് ചെയ്തു
അധ്യാപികയിൽ നിന്ന് 10000 രൂപ കൈക്കൂലി വാങ്ങിയ സ്‌കൂൾ ഹെഡ്മാസ്റ്ററെ വിജിലൻസ് അറസ്റ്റ് ചെയ്തു. കോട്ടയം സി.എൻ.എ എൽപി സ്‌കൂളിലെ ഹെഡ് മാസ്റ്റർ സാം.ടി.ജോൺസനെയാണ് അറസ്റ്റ് ചെയ്തത്. മറ്റൊരു സ്‌കൂളിലെ അധ്യാപികയുടെ സർവീസ് ക്രമവത്കരിച്ച്...
ബിഹാറിൽ മാധ്യമപ്രവർത്തകനെ അക്രമികൾ വീട്ടിൽക്കയറി വെടിവച്ച് കൊന്നു
ബിഹാറിലെ അരാരിയ ജില്ലയിൽ മാധ്യമപ്രവർത്തകനെ വെടിവച്ച് കൊലപ്പെടുത്തി. ദൈനിക് ജാഗരൺ പത്രത്തിൽ ജോലി ചെയ്യുന്ന വിമൽ കുമാർ യാദവ് എന്ന മാധ്യമപ്രവർത്തകനാണ് കൊല്ലപ്പെട്ടത്. നെഞ്ചില്‍ വെടിയേറ്റ ബിമല്‍ തല്‍ക്ഷണം മരിക്കുകയായിരുന്നു.ഇന്ന് രാവിലെ വിമലിന്റെ വീട്ടില്‍...
ഹിന്ദുത്വത്തിന്റെ പേരില്‍ ഭരണഘടനക്കെതിരേ ചിലര്‍ പ്രവര്‍ത്തിക്കുന്നു; വൃന്ദകാരാട്ട് സുപ്രീംകോടതിയില്‍
ഹിന്ദുത്വത്തിന്റെ പേരില്‍ മതേതരത്വത്തിനും ഭരണഘടനാ മൂല്യങ്ങള്‍ക്കുമെതിരേ ചിലര്‍ പ്രവര്‍ത്തിക്കുന്നുവെന്ന് സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്. വിദ്വേഷപ്രസംഗങ്ങള്‍ക്കെതിരായ കേസില്‍ കക്ഷിചേരാന്‍ സുപ്രീംകോടതിയില്‍ നല്‍കിയ അപേക്ഷയിലാണ് വൃന്ദ ഈ ആരോപണമുന്നയിച്ചത്. വൃന്ദ കാരാട്ടും ഡല്‍ഹി...
ഭാവനയിൽ ഉദിച്ച കെട്ടുകഥ’; കൈതോലപ്പായ വെളിപ്പെടുത്തലിൽ മന്ത്രി പി രാജീവ്
ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ജി. ശക്തിധരന്റെ കൈതോലപ്പായയിലെ പണം കടത്തൽ ആരോപണത്തിൽ പ്രതികരണവുമായി മന്ത്രി പി രാജീവ് രംഗത്ത്. ആരോപണം ഭാവനയിൽ ഉദിച്ച കെട്ടുകഥയാണെന്നും വസ്തുതയുടെ കണികപോലുമില്ലെന്നും പി.രാജീവ് പറഞ്ഞു. കൈതോലപ്പായയിലെ പണം...
കൈതോലപ്പായയില്‍ 2.35 കോടി കൊണ്ടുപോയത് പിണറായി; പേരുകള്‍ വെളിപ്പെടുത്തി ജി ശക്തിധരന്‍
കൈതോലപ്പായയിലെ പണം കടത്തല്‍ ആരോപണത്തില്‍ പേരുകള്‍ വെളിപ്പെടുത്തി ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി ശക്തിധരന്‍ രംഗത്ത്. രസീതോ രേഖകളോ സുതാര്യതയോ ഇല്ലാതെ നിഗൂഢമായി എറണാകുളത്തെ കലൂരിലുള്ള ദേശാഭിമാനി ഓഫീസിൽ നിന്ന് രണ്ട് കോടി...