കേരളത്തിൽ നിപ പരിശോധനക്ക് സംവിധാനം ഉണ്ട്; സാങ്കേതികമായി പ്രഖ്യാപിക്കേണ്ടത് പൂനെയിൽ നിന്ന്: വീണാ ജോ‍ർജ്ജ്

കേരളത്തിൽ നിപ പരിശോധനക്ക് സംവിധാനം ഉണ്ടെന്നും പക്ഷേ ഐസിഎംആർ മാനദണ്ഡപ്രകാരം ആണ് നടപടിക്രമങ്ങളെന്നും ആരോ​ഗ്യമന്ത്രി വീണാ ജോ‍‍ർജ്ജ്. സാങ്കേതികമായി പ്രഖ്യാപിക്കേണ്ടത് പൂനെയിൽ നിന്നാണ്. നിപ രോ​ഗികളുടെ റൂട്ട് മാപ്പ് ഇന്ന് രാവിലെ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി...

സനാതന ധർമ വിവാദം: ഉദയനിധി സ്റ്റാലിനെതിരെ മുംബൈയിലും എഫ്ഐആർ

സനാതന ധർമ പരാമർശത്തിൽ തമിഴ്നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിനെതിരെ മുംബൈയിലെ മീര റോഡ് പൊലീസ് സ്റ്റേഷനിലും എഫ്ഐആർ റജിസ്റ്റർ ചെയ്തു. വിവിധ ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തി, (ഐപിസി 153 എ), മതവികാരം...

പറയാതെ വയ്യ’; കൂപ്പുകൈകളോടെ മന്ത്രിമാര്‍ക്കെതിരെ പരസ്യവിമര്‍ശനവുമായി മുകേഷ്

കൊല്ലം കെ.എസ്.ആർ.ടി.സി. ഡിപ്പോയുടെ ശോച്യാവസ്ഥ കണ്ടില്ലെന്നുനടിക്കുന്ന മാനേജ്മെന്റിനും മന്ത്രിക്കും പരസ്യവിമർശനവുമായി എം.മുകേഷ് എം.എൽ.എ. ഔദ്യോഗിക ഫെയ്സ്ബുക്ക് അക്കൗണ്ടിലാണ് പറയാതെ വയ്യ എന്ന തലക്കെട്ടോടെ ഡിപ്പോയുടെ അപകടാവസ്ഥയെയും അധികൃതരുടെ അവഗണനയെയും ചൂണ്ടിക്കാട്ടുന്ന കുറിപ്പ് പങ്കുവെച്ചത്. ഡിപ്പോയുടെ...

നിപ പ്രതിരോധം: പുതിയ പ്രോട്ടോക്കോൾ ഉണ്ടാക്കണമെന്ന് വിഡി സതീശൻ

കോഴിക്കോട് മൂന്നാം നിപ ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഒരു ഡാറ്റയും സർക്കാർ ശേഖരിക്കുന്നോ സൂക്ഷിക്കുന്നോയില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. നിലവിലെ പ്രോട്ടോക്കോളിൽ ആരോഗ്യപ്രവർത്തകർക്ക് വ്യാപക പരാതിയുണ്ട്. കൂടിയാലോചന...

സ്വകാര്യമായി മൊബൈലിൽ അശ്ലീലവീഡിയോ കാണുന്നത് കുറ്റമല്ല’; യുവാവിനെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി

മൊബൈല് ഫോണിൽ സ്വകാര്യമായി അശ്ലീല വീഡിയോയോ ചിത്രമോ കാണുന്നത് കുറ്റമല്ലെന്ന് ഹൈക്കോടതി. അശ്ലീല വിഡിയോയോ ചിത്രമോ വിതരണം ചെയ്യുകയോ പൊതു സ്ഥലത്ത് പ്രദർശിപ്പിക്കുകയോ ചെയ്യുമ്പോൾ മാത്രമാണ് ഇന്ത്യൻ ശിക്ഷാനിയമപ്രകാരമുള്ള കുറ്റമായി മാറുകയുള്ളുവെന്നും ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ...

ആലുവ പീഡനക്കേസിലെ പ്രതി ക്രിസ്റ്റിൽ രാജിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു; ഒരു ഇതരസംസ്ഥാന തൊഴിലാളിയെ കൂടെ പ്രതി ചേർക്കും

ആലുവയിൽ ഒമ്പത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതി ക്രിസ്റ്റിൽ രാജിനെ ആറു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. എറണാകുളം പോക്‌സോ കോടതിയാണ് കസ്റ്റഡി അപേക്ഷ പരിഗണിച്ചത്. അതേസമയം പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ഒരു...

തൃശ്ശൂര്‍ എടുക്കുമെന്നല്ല, തന്നാല്‍ സ്വീകരിക്കുമെന്നാണ് പറഞ്ഞത്’: തിരുത്തുമായി സുരേഷ് ഗോപി

തൃശ്ശൂര്‍ എടുക്കുമെന്നല്ല താന്‍ പറഞ്ഞതെന്നും നിങ്ങള്‍ തന്നാല്‍ ഞാന്‍ സ്വീകരിക്കുമെന്നാണ് പറഞ്ഞതെന്നും തിരുത്തി നടന്‍ സുരേഷ് ഗോപി. ടാസ് നാടകോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൃശൂര്‍ ഞാനിങ്ങ് എടുക്കുവാ.. തൃശൂര്‍ നിങ്ങള്‍ എനിക്ക് തരണം.....

കേരളത്തിനുള്ള രണ്ടാം വന്ദേ ഭാരത് ഉടൻ; മംഗലാപുരം മുതൽ തിരുവനന്തപുരം വരെ് സർവീസെന്ന് എം കെ രാഘവൻ

കേരളത്തിനുള്ള രണ്ടാം വന്ദേ ഭാരത് ഉടനെത്തുമെന്ന് എം കെ രാഘവൻ എം പി. മംഗലാപുരം മുതൽ തിരുവനന്തപുരം വരെയാകും സർവീസെന്നും ദക്ഷിണ റെയിൽവെയിൽ നിന്നും ഇക്കാര്യത്തിലടക്കം ഉറപ്പു ലഭിച്ചെന്നും എം കെ രാഘവൻ അറിയിച്ചു. ...

ഒളിഞ്ഞും നേര്‍ക്കുനേരെയും അയ്യന്‍കാളി സ്മരണയെ അവഹേളിക്കുന്നവരെ വെറുതെ വിടില്ല – മുഖ്യമന്ത്രി

ഒളിഞ്ഞിരുന്നും നേര്‍ക്കുനേരെയും അയ്യന്‍കാളി സ്മരണയെ അവഹേളിക്കാന്‍ ശ്രമിക്കുന്ന ഒരാളെയും വെറുതെ വിടാതിരിക്കാനുള്ള ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. മഹാത്മ...

കേരളത്തിൽ ക്ഷേത്രം കൊള്ളയടിക്കാനും പുരോഹിതനെ വധിക്കാനും ഐഎസ് പദ്ധതിയിട്ടു: അറസ്റ്റിലായ ആളെ ചോദ്യം ചെയ്തപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളെന്ന് എൻഐഎ

കേരളത്തിൽ ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) പ്രവർത്തനം ശക്തിപ്പെടുത്താനുള്ള നീക്കം നടക്കവെ അറസ്റ്റിലായ ആളെ ചോദ്യം ചെയ്തപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. പെറ്റ് ലവേഴ്സ് എന്ന ടെലിഗ്രാം ഗ്രൂപ്പ് രൂപീകരിച്ചായിരുന്നു സംസ്ഥാനത്ത് ഇസ്‌ലാമിക് സ്റ്റേറ്റ് പ്രവർത്തനം...