ഇന്ത്യയിലേക്ക് യാത്രചെയ്യുന്നവര്‍ ശ്രദ്ധിക്കണം’; മുന്നറിയിപ്പുമായി കാനഡ

ഇന്ത്യയിലേക്ക് യാത്രചെയ്യുന്നവര്‍ക്കായി മുന്നറിയിപ്പ് പുറപ്പെടുവിച്ച്‌ കാനഡ സര്‍ക്കാര്‍. കേന്ദ്രഭരണ പ്രദേശമായ ജമ്മു കാശ്‌മീരില്‍ പ്രവചനാതീതമായ സുരക്ഷാ സാഹചര്യം കാരണം ഇവിടേക്ക് യാത്രചെയ്യുന്നവര്‍ ശ്രദ്ധ പുലര്‍ത്തണമെന്നാണ് കാനഡ സര്‍ക്കാരിന്റെ നിര്‍ദ്ദേശം. തീവ്രവാദ പ്രശ്‌നങ്ങള്‍, ആഭ്യന്തര കലാപം,...

ആരാണ് ഹര്‍ദീപ് സിംഗ് നിജ്ജാര്‍ ?
കാനഡ തീവ്രവാദികളുടെ താവളം

രണ്ടു രാജ്യങ്ങളുടെ ബന്ധം തകര്‍ത്ത കൊലപാതകം ഇന്ത്യാ-കാനഡ നയതന്ത്ര ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയത് ഹര്‍ദീപ് സിംഗ് നിജ്ജാര്‍ എന്ന വ്യക്തിയുടെ കൊലപാതകമാണ്. ഇത്രമേല്‍ കാനഡ സര്‍ക്കാരിനെ സ്വാധീനിക്കാന്‍ ശേഷിയുള്ള ഹര്‍ദീപ് സിംഗ് നിജ്ജാര്‍ ആരാണ്....

സഹകരണ ബാങ്കുകളിലെ കേസ്; സമഗ്രമായ അന്വേഷണം വേണമെന്ന് സതീശൻ

സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ ബാങ്ക് കൊള്ളയാണ് സഹകരണ ബാങ്കുകളിലെ തട്ടിപ്പ് കേസെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സഹകരണത്തിന്റെ മറവിൽ കള്ളപ്പണ ഇടപാടാണ് നടക്കുന്നത്. സിപിഎം ജില്ലാ നേതൃത്വത്തിനും സംസ്ഥാന നേതൃത്വത്തിനും കള്ളപ്പണ...

ക്ഷേത്ര പരിപാടിയിൽ ജാതിവിവേചനം നേരിട്ടു, ആ വേദിയിൽ വെച്ചുതന്നെ പ്രതികരിച്ചു; വെളിപ്പെടുത്തി മന്ത്രി രാധാകൃഷ്ണന്‍

ക്ഷേത്ര പരിപാടിയിൽ ജാതിവിവേചനം നേരിട്ടതായി വെളിപ്പെടുത്തി പട്ടികജാതി വകുപ്പു മന്ത്രി കെ. രാധാകൃഷ്ണൻ. ചടങ്ങിൽ പൂജാരിമാർ വിളക്ക് കൊളുത്തിയ ശേഷം തനിക്കു തരാതെ നിലത്ത് വച്ചു. ആ വേദിയിൽ വച്ചു തന്നെ ജാതിവിവേചനത്തിനെതിരെ പ്രതികരിച്ചെന്നും...

ഐസിയു പീഡനക്കേസ്; ഗൈനക്കോളജിസ്റ്റിനെതിരായ അതിജീവിതയുടെ പരാതി തള്ളി പോലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട്

ഐസിയു പീഡനക്കേസില്‍ അതിജീവിതയുടെ പരാതി തള്ളി മെഡിക്കല്‍ കോളജ് എസ്പി സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട്. ഗൈനക്കോളജിസ്റ്റ് കെവി പ്രീതയുടെ റിപ്പോര്‍ട്ടില്‍ വീഴ്ചയില്ലെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ പറഞ്ഞു. കെവി പ്രീത അട്ടിമറി നടത്തിയിട്ടില്ല. അവർ അവരുടെ...

പെരുമ്പാടി ചുരത്തിൽ യുവതിയുടെ മൃതദേഹം പെട്ടിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി; രണ്ടാഴ്ച പഴക്കമുണ്ടെന്ന് നിഗമനം

കണ്ണൂരിൽ അഴുകിയ നിലയിലുള്ള യുവതിയുടെ മൃതദേഹം കണ്ടെത്തി. തലശേരി–കുടക് അന്തർസംസ്ഥാന പാതയിലാണ് മടക്കിക്കൂട്ടി പെട്ടിയിൽ ഉപേക്ഷിച്ച നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്. 18–19 വയസ്സുള്ള യുവതിയുടേതാണ് മൃതദേഹം. ഇതിന് രണ്ടാഴ്ച പഴക്കമുണ്ടെന്നാണു പ്രാഥമിക നിഗമനം. സംഭവത്തിൽ...

മഹാരാഷ്ട്രയിൽ എംഎൽഎമാരുടെ അയോഗ്യത സംബന്ധിച്ച് തീരുമാനം വൈകുന്നു; സ്പീക്കർക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി

ശിവസേന വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ എംഎല്‍എമാരുടെ അയോഗ്യതയുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കാന്‍ വൈകുന്നതില്‍ മഹാരാഷ്ട്ര സ്പീക്കറെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. ഭരണഘടനയുടെ പത്താം ഷെഡ്യൂള്‍ അനുസരിച്ചുള്ള നടപടികള്‍ സ്പീക്കര്‍ക്ക് അനിശ്ചിതകാലത്തേക്ക് വൈകിപ്പിക്കാനാകില്ല. കോടതിയുടെ നിര്‍ദേശങ്ങളോട് ബഹുമാനം...

തമിഴ്‌നാട്ടിൽ ഇനി ബിജെപിയുമായി സഖ്യത്തിനില്ലെന്ന് അണ്ണാഡിഎംകെ; ദേശീയ തലത്തിൽ എൻഡിഎയിൽ തുടരും

തമിഴ്നാട്ടിൽ ബിജെപിയുമായി സഖ്യത്തിനില്ലെന്ന് മുഖ്യപ്രതിപക്ഷ കക്ഷിയായ അണ്ണാഡിഎംകെ. തിരഞ്ഞെടുപ്പു വരുമ്പോൾ സഖ്യം ആവശ്യമാണോ എന്ന് പരിശോധിക്കും. എന്നാൽ ദേശീയ തലത്തിൽ എൻഡിഎയിൽ തുടരും. തമിഴ്‌നാട്ടിൽ ഇനി അണ്ണാഡിഎംകെയും ബിജെപിയും സഖ്യകക്ഷികളെല്ലെന്നും പാർട്ടി വക്താവും മുൻ...

മോഷ്ടിച്ചത് 500ലേറെ ആഢംബര കാർ; കുപ്രസിദ്ധ മോഷ്ടാക്കൾ ഒടുവിൽ വലയിൽ

മൂന്നു വർഷത്തിനിടെ 500ൽ അധികം ആഡംബര കാറുകൾ കവർന്ന അന്തർ സംസ്ഥാന കവർച്ചാസംഘത്തിലെ രണ്ടുപേർ പിടിയിൽ. മീററ്റ് സ്വദേശി അഷറഫ് സുൽത്താൻ ഗാജി (32), റാഞ്ചി സ്വദേശി ഇർഫാൻ ഹസൻ (34) എന്നിവരെയാണ് അഹമ്മദാബാദ്...

നിങ്ങളെ യമരാജൻ കാത്തിരിക്കുന്നു’; സ്ത്രീകൾക്കെതിരെ ആക്രമണങ്ങൾ നടത്തുന്നവരോട് യോഗി ആദിത്യനാഥ്

സ്ത്രീകളെ പീഡിപ്പിക്കുന്ന കുറ്റവാളികളെ 'യമരാജൻ' കാത്തിരിക്കുന്നുണ്ടെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വെള്ളിയാഴ്ച അംബേദ്കർ നഗറിലുണ്ടായ ദാരുണസംഭവത്തിന്റെ  പശ്ചാത്തലത്തിലാണു യോഗിയുടെ താക്കീത്. ഇരുച്രവാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന യുവതിയുടെ പിന്നാലെ ബൈക്കിലെത്തിയ രണ്ടു പേർ ഷാളിൽ പിടിച്ചുവലിക്കുകയായിരുന്നു....