c-2023-india-pakisthan-newziland-australia-srilanka

ലോകകപ്പിന് ഒരുങ്ങാന്‍ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡും

ഏകദിന ലോകകപ്പിന് തിരുവനന്തപുരം, കാര്യവട്ടം ഗ്രീന്‍ഫല്‍ഡ് സ്റ്റേഡിയം വേദിയാകും. സന്നാഹ മത്സരമായിരിക്കും തിരുവനന്തപുരത്ത് നടക്കുകയെന്നാണ് വിവരം. ഇന്ന് ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യത്തില്‍ ഔദ്യോഗിക തീരുമാനമായത്. ഒക്ടോബര്‍ അഞ്ചിന് ആരംഭിക്കുന്ന ലോകകപ്പ് 10 മത്സരങ്ങളിലായിട്ടാണ് നടക്കുക. ബിസിസിഐ സെക്രട്ടറി ജെയ് ഷായാണ് വേദികളുടെ പട്ടിക പുറത്തുവിട്ടത്. മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗ്, ശ്രീലങ്കന്‍ ഇതിഹാസം മുത്തയ്യ മുരളീധരന്‍, ഐസിസി സിഇഒ ജെഫ് അലാര്‍ഡിസ് എന്നിവരും ചടങ്ങിലുണ്ടായിരുന്നു.

ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ – പാക്കിസ്ഥാന്‍ മത്സരം ഒക്ടോബര്‍ 15ന് അഹമ്മദാബാദ് നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ നടക്കും. ഫൈനലും ഇതേ വേദിയിലാണ്. സെമി ഫൈനല്‍ മത്സരങ്ങള്‍ക്ക് കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സും മുംബൈ വാംഖഡെ സ്റ്റേഡിയവും വേദിയാവും. അഹമ്മദാബാദ്, മുംബൈ, കൊല്‍ക്കത്ത എന്നിവര്‍ക്ക് പുറമെ ചെന്നൈ ചെപ്പോക്ക്, ധരംശാല, ഡല്‍ഹി, ഹൈദരാബാദ്, ലഖ്‌നൗ, പൂനെ, ബംഗളൂരു നഗരങ്ങളിലും ലോകകപ്പ് നടക്കും.

Leave a Reply

Your email address will not be published.

ind-vs-pak-first-match-chennai-virat-kohli Previous post ഏകദിന ലോകകപ്പ്: ഇന്ത്യയുടെ ആദ്യ കളി ഓസ്‌ട്രേലിയക്കെതിരെ! ഒമ്പത് നഗരങ്ങളില്‍ മത്സരങ്ങള്‍, മത്സരക്രമം അറിയാം
missing-child-kerala-travel-5years-missing Next post അ‍ഞ്ചു വർഷത്തിനിടെ കാണാതായ ആ 60 കുട്ടികൾ എവിടെ