bus-fire-attingal-tvm-in-morning

ഓടിക്കൊണ്ടിരുന്ന കെ.എസ്.ആ.ർ.ടി.സി ബസിന് തീപിടിച്ചു; ബസിന്റെ ഉൾവശം പൂർണമായി കത്തിനശിച്ചു

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കെ.എസ്.ആ.ർ.ടി.സി ബസിന് തീപിടിച്ചു. ആറ്റിങ്ങലിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആ.ർ.ടി.സി ഓർഡിനറി ബസിനാണ് ചെമ്പക മംഗലത്ത് വെച്ച് തീപ്പിടിച്ചത്. ബസിന്റെ ഉൾവശം പൂർണ്ണമായും കത്തി നശിച്ചു. രാവിലെ എട്ടരയോട് കൂടിയായിരുന്നു സംഭവം. ബസിനുള്ളിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ വണ്ടി നിർത്തി യാത്രക്കാരെ പുറത്തിറക്കിയതിനാൽ ആർക്കും പരിക്കില്ല. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ ഗതാഗതം തടസ്സപ്പെട്ടു. ഫയർഫോഴ്സ് എത്തി തീ മുഴുവനായും അണച്ചു.

Leave a Reply

Your email address will not be published.

manippooor-kukki-maythi-tribals-attack-militant Previous post മണിപ്പുർ സംഘർഷം; സുരക്ഷാസേനയെ വനിതകൾ റോഡിൽ തടഞ്ഞു
Next post ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വാഹന വ്യൂഹത്തിലേക്ക് കാർ ഇടിച്ച് കയറ്റി; രണ്ട് പേർ പൊലീസ് കസ്റ്റഡിയിൽ