brjjbhushan-bjp-gusthi-rape-alligation

ലൈംഗികാതിക്രമക്കേസിൽ ബ്രിജ് ഭൂഷൺ ശരൺ സിംഗിന് ഇടക്കാല ജാമ്യം അനുവദിച്ചു

ലൈംഗികാതിക്രമക്കേസിൽ ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ മേധാവിയും ബിജെപി എംപിയുമായ ബ്രിജ്ഭൂഷൺ ശരൺ സിംഗിന് ഇടക്കാല ജാമ്യം അനുവദിച്ചു. ഡൽഹി റോസ് അവന്യൂ കോടതിയാണ് 25,000 രൂപയുടെ വ്യക്തിഗത ബോണ്ടിൽ രണ്ട് ദിവസത്തേക്ക് ജാമ്യം അനുവദിച്ചത്. ബ്രിജ്ഭൂഷനെ കൂടാതെ അദ്ദേഹത്തിന്റെ അടുത്ത സഹായിയും ഗുസ്തി അസോസിയേഷൻ അസിസ്റ്റന്റ് സെക്രട്ടറിയുമായ വിനോദ് തോമറിനും ഇടക്കാല ജാമ്യം അനുവദിച്ചിട്ടുണ്ട്. ബ്രിജ്ഭൂഷൺ ഇന്ന് കോടതിയിൽ നേരിട്ട് ഹാജരായിരുന്നു. ജൂലൈ 20ന് കോടതി വീണ്ടും കേസ്‌ പരിഗണിക്കും.

Leave a Reply

Your email address will not be published.

mohanlal-ummen-chandi-puthuppally-veed Previous post ജനത്തിരക്കിനെ ജീവിതമാക്കി മാറ്റിയ നേതാവ്; എന്നും പരിഗണന നൽകിയത് സാധാരണക്കാരന്റെ പ്രശ്നങ്ങൾക്കെന്ന് മോഹൻലാൽ
yamuna-over-flow-taj-mahal-crysess Next post യമുനയിലെ ജലനിരപ്പ് ഉയരുന്നു; 45 വർഷത്തിനിടെ ആദ്യമായി താജ്മഹലിൻ്റെ ഭിത്തി വരെ വെള്ളമെത്തി