bolly-wood-pooja-bhat-liqur-driks

പരസ്യമായി മദ്യപിച്ചിരുന്നു; നടി പൂജ ഭട്ട്

44ാം വയസിൽ ആ ശീലം താൻ സ്വയം ഉപേക്ഷിച്ചെന്ന്

തനിക്ക് മദ്യപിക്കുന്ന ഒരു ശീലമുണ്ടായിരുന്നുവെന്നും, 44ാം വയസിൽ ആ ശീലം നിർത്തിയെന്നും നടി പൂജ ഭട്ട്. ആ ദുശീലം തിരിച്ചറിഞ്ഞ് സ്വമേധയാ അവസാനിപ്പിക്കുകയായിരുന്നുവെന്ന് താരം ഒരു റിയാലിറ്റി ഷോയിൽ വെച്ച് വെളിപ്പെടുത്തിയത്.

“പുരുഷന്മാരെ പോലെ മദ്യപാനത്തെ കുറിച്ച് തുറന്ന് സംസാരിക്കാൻ സ്ത്രീകൾക്ക് കഴിയില്ല. കാരണം ഇന്ന് പുരുഷന്മാർക്ക് മദ്യപാനിയായതിനെ കുറിച്ചും അതിൽ നിന്ന് മുക്തി നേടിയതിനെ കുറിച്ചും തുറന്ന് സംസാരിക്കാൻ സമൂഹം ലൈസൻസ് നൽകിയിട്ടുണ്ട്. പൊതുവെ സ്ത്രീകൾ പരസ്യമായി മദ്യപിക്കാത്തതിനാൽ നിർത്തിയതിനെ കുറിച്ച് തുറന്ന് പറയാറുമില്ല.”- പൂജ ഭട്ട് പറഞ്ഞു

“ഞാൻ പരസ്യമായി മദ്യപിക്കുന്ന വ്യക്തിയായിരുന്നു. അതുകൊണ്ട് ആ ശീലം സ്വയം ഉപേക്ഷിച്ച കാര്യം ഞാൻ എന്തിന് രഹസ്യമാക്കി വെക്കണം. ആളുകൾ എന്നെ മദ്യപാനിയെന്ന് വിളിച്ചിരുന്നു. എന്നാൽ ഇപ്പോൾ മദ്യപിക്കാറില്ലെന്ന് പറഞ്ഞു’- നടി വ്യക്തമാക്കി.

ബോളിവുഡ് താരം ആലിയ ഭട്ടിന്റെ മൂത്ത സഹോദരിയാണ് പൂജ ഭട്ട്. പിതാവ് മഹേഷ് ഭട്ട് സംവിധാനം ചെയ്ത ‘ഡാഡി’ എന്ന ടെലിഫിലിമിലൂടെ 17ാം വയസിലാണ് താരം അഭിനയരംഗത്തേക്ക് എത്തിയത്. അഭിനേത്രി എന്നതിൽ ഉപരി സംവിധായിക കൂടിയാണ് ഇവർ.

Leave a Reply

Your email address will not be published.

jawan-rum-kerala-beer-parlour-it-hub Previous post ജവാന്‍ റമ്മിന്റെ അരലിറ്ററും പ്രീമിയവും വരുന്നു, കുടിക്കാന്‍ റെഡിയായിക്കോ
Next post കേരളത്തെ ലോകത്തിനു മുന്നിൽ സർക്കാർ നാണംകെടുത്തുന്നു; ഉന്നതവിദ്യാഭ്യാസ മന്ത്രി ജോലി നേടിയത് മതിയായ രേഖയില്ലാതെയാണെന്ന് കെ.സുരേന്ദ്രൻ