
കഞ്ചിക്കോട് സ്റ്റീൽ ഫാക്ടറിയിൽ പൊട്ടിത്തെറി; ഒരാൾ മരിച്ചു
പാലക്കാട് കഞ്ചിക്കോട് സ്റ്റീൽ ഫാക്ടറിയിൽ പൊട്ടിത്തെറി. കൈരളി സ്റ്റീൽ കമ്പനിയിലുണ്ടായ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു. പത്തനംതിട്ട സ്വദേശി അരവിന്ദൻ(22) ആണ് മരിച്ചത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ രണ്ട് ഇതരസംസ്ഥാന തൊഴിലാളികളുടെ നില ഗുരുതരമാണ്. ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
ഇന്ന് രാവിലെ ആറു മണിയോടെയായിരുന്നു സംഭവം. ഫർണസ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. തീ മുഴുവനായും അണച്ചിട്ടില്ല. ഫാക്ടറിക്കുള്ളിൽ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് ഫയർ ആൻഡ് റെസ്ക്യൂ വിഭാഗം പരിശോധന നടത്തുന്നുണ്ട്.