bjp-puthuppally-election

പുതുപ്പള്ളിയിലെ ബിജെപി സ്ഥാനാർത്ഥിയെ 12ന് തീരുമാനിക്കും; മൂന്ന് പേർ പരി​ഗണനയിൽ

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയെ ഈ മാസം 12ന് പ്രഖ്യാപിക്കും. തൃശ്ശൂരിൽ ചേരുന്ന ബിജെപി കോർ കമ്മിറ്റി യോ​ഗത്തിലാണ് സ്ഥാനാർത്ഥിയെ സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുക. ബിജെപി മേഖലാ പ്രസിഡന്റ് എൻ ഹരി, കോട്ടയം ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ, സംസ്ഥാന ജനറൽ സെക്രട്ടറി ജോർ‍ജ് കുര്യൻ എന്നിവരുടെ പേരുകളാണ് സാധ്യതാ പട്ടികയിലുള്ളത്. അതേസമയം പാർട്ടിയിൽ പുതുതായി അംഗത്വം എടുത്ത അനിൽ ആന്റണിയെ പരിഗണിക്കണമെന്നും പാർട്ടിയിലെ ഒരു വിഭാഗത്തിന് അഭിപ്രായമുണ്ട്.

തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിനു പിന്നാലെ ചാണ്ടി ഉമ്മനെ യുഡിഎഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരുന്നു. ഇന്ന് മുതൽ അദ്ദേഹം മണ്ഡലത്തിൽ പ്രചാരണം തുടങ്ങിയിട്ടുണ്ട്. എന്നാൽ ഇടതുപക്ഷം ഇതുവരെ സ്ഥാനാർത്ഥിയെ തീരുമാനിച്ചിട്ടില്ല. ജെയ്ക് സി തോമസിനെയും, റെജി സഖറിയെയുമാണ് സിപിഐഎം പ്രധാനമായും പരി​ഗണിക്കുന്നത്.സെപ്തംബര്‍ അഞ്ചിനാണ് പുതുപ്പള്ളി നിയോജകമണ്ഡലത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. സെപ്തംബര്‍ എട്ടിനാണ് വോട്ടെണ്ണൽ. പുതുപ്പള്ളി ഉള്‍പ്പെടെ ഏഴ് നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആഗസ്റ്റ് 17 ആണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി. ആഗസ്റ്റ് 18 ന് നാമനിര്‍ദ്ദേശ പത്രികയുടെ സൂഷ്മ പരിശോധന നടക്കും. ആഗസ്റ്റ് 21 നാണ് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനാവും.

Leave a Reply

Your email address will not be published.

supplyco-upp-malli-mulak Previous post കോഴിക്കോട് സബ്‌സിഡി സാധനങ്ങള്‍ ഇല്ലെന്ന് ബോർഡ് എഴുതിവെച്ച സപ്ലൈകോ മാനേജറെ സസ്‌പെൻഡ് ചെയ്തു
niyamasabha-sammelanam.1543985768 Next post ശ്രീ പദ്മനാഭനും കൊലപാതക പരാതിയും