biju-prabhakar-ksrtc-salary-credited

‘കെഎസ്ആർടിസിയെ സംബന്ധിച്ച എല്ലാ ചോദ്യത്തിനും ഉത്തരമുണ്ട്,’; ഫേസ്ബുക്ക് പേജിലൂടെ എല്ലാം തുറന്നുപറയും, വെളിപ്പെടുത്താൻ ഒരുങ്ങി ബിജു പ്രഭാകർ

കെഎസ്ആർടിസിയെ സംബന്ധിച്ച എല്ലാ ചോദ്യത്തിനും ഉത്തരമുണ്ടെന്ന് കെ എസ് ആർ ടി സി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ബിജു പ്രഭാകർ. നിലവിൽ എന്താണ് കെ എസ് ആർ ടി സിയെന്നും എങ്ങനെയാകണമെന്നും ഫേസ്ബുക്കിലൂടെയും യൂട്യൂബിലൂടെയും വെളിപ്പെടുത്തുമെന്ന് അദ്ദേഹം അറിയിച്ചു. കെ എസ് ആർ ടി സിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

കെഎസ്ആർടിസിയെ സംബന്ധിച്ച വാർത്തകളും വസ്തുതകളും, ചിലവ് കണക്കുകൾ, ശമ്പളം വൈകുന്നതിന്റെ നിജസ്ഥിതി, എന്തിനാണ് കെ എസ് ആർ ടി സി സ്വിഫ്റ്റ്, എന്താണ് ഫീഡർ സർവീസ് ഇവയെ സംബന്ധിച്ച് കേട്ടറിഞ്ഞതും, പഠിച്ചതും, തിരിച്ചറിഞ്ഞതുമായ കാര്യങ്ങൾ വിശദമായി പറയേണ്ടതുണ്ടെന്നും ചെയർമാൻ പറഞ്ഞു. അഞ്ചുദിവസങ്ങളിലായി വൈകിട്ട് ആറ് മണിക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴിയാണ് വെളിപ്പെടുത്തൽ നടത്തുക.


പോസ്റ്റിന്റെ പൂർണരൂപം

കെഎസ്ആർടിസി

‘വാർത്തകളും വസ്തുതകളും’

എങ്ങനെയായിരുന്നു

കെഎസ്ആർടിസി ?

നിലവിൽ എന്താണ് കെഎസ്ആർടിസി ?

എങ്ങനെയാകണം

കെഎസ്ആർടിസി ?

എന്നിവയെ സംബന്ധിച്ച് കേട്ടറിഞ്ഞതും, പഠിച്ചതും, തിരിച്ചറിഞ്ഞതുമായ കാര്യങ്ങൾ വിശദമായി പറയേണ്ടതുണ്ട്. ആയത് 5 എപ്പിസോഡുകളായി കെഎസ്ആർടിസിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമുകൾ വഴി 15.07.2023 ശനിയാഴ്ച മുതൽ തുടർച്ചയായി അഞ്ചുദിവസങ്ങളിലായി വൈകിട്ട് 6 മണിക്ക് നിങ്ങളിലേക്ക് എത്തുകയാണ്…

2023 ഏപ്രിൽ മാസം വരെയുള്ള കെഎസ്ആർടിസിയുടെ സാമ്പത്തികസ്ഥിതിയുംവരവും, ചെലവും സംബന്ധിച്ച വിവരങ്ങൾ ഉൾപ്പെടുത്തി വിശദമായി വിവരങ്ങൾ അവതരിപ്പിക്കുകയാണ്.

സ്‌നേഹാദരങ്ങളോടെ

ശ്രീ ബിജുപ്രഭാകർ IAS

ചെയർമാൻ & മാനേജിംഗ് ഡയറക്ടർ , കെഎസ്ആർടിസി


എപ്പിസോഡ് -1

കെ എസ് ആർ ടി സിയുടെ നിലവിലെ (ഏപ്രിൽ മാസം വരെയുള്ള) വരവ്,ചിലവ് കണക്കുകൾ ശമ്പളം വൈകുന്നതിന്റെ നിജസ്ഥിതി.

എപ്പിസോഡ് – 2

എന്താണ് കെ എസ് ആർ ടി സി സ്വിഫ്റ്റ്?എന്തിനാണ് കെ എസ് ആർ ടി സി സ്വിഫ്റ്റ് ?സ്വിഫ്റ്റ് കെ എസ് ആർ ടി സി യുടെ അന്തകനാണൊ?

എപ്പിസോഡ് -3

ഡി സി പി എന്തിന്?എന്താണ് ഡി സി പി യുടെപ്രധാന്യം ?

എപ്പിസോഡ്-4

റീസ്ട്രക്ച്ചർ 2.0 എന്താണ്? എന്തായിരുന്നു കെഎസ്ആർടിസി?സുശീൽ ഖന്നാ റിപ്പോർട്ട് സംബന്ധിച്ച വിവരങ്ങൾ ?

എപ്പിസോഡ് – 5

എന്താണ് ഫീഡർ സർവീസ് ?

Leave a Reply

Your email address will not be published.

mt-vasudevan-nair-birth day-film-story-teller Previous post എം. ടിക്ക് നവതി ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
strike-kpst-secrateriate-teachers-students-school Next post കെ.പി.എസ്.ടി.എ.യുടെ നേതൃത്വത്തിൽ രാപകൽ സമരം ആരംഭിച്ചു