bevarages-liqure-forign-peg-

ഓണത്തിനു ബവ്കോ വിറ്റത് 759 കോടിയുടെ മദ്യം: കഴിഞ്ഞ വർഷത്തേക്കാള്‍ എട്ടര ശതമാനം അധിക വർദ്ധന

സംസ്ഥാനത്ത് ഓണക്കാലത്ത് റെക്കോഡ് മദ്യവില്‍പ്പനയുമായി ബവ്കോ. ഈ മാസം 21- 30 വരെയുള്ള കാലയളവില്‍ 759 കോടിയുടെ മദ്യം വിറ്റു. സർക്കാരിന് 675 കോടി നികുതിയായി ലഭിക്കും. കഴിഞ്ഞ വർഷം ഓണ വിൽപ്പന  700 കോടിയായിരുന്നു. എട്ടര ശതമാനം അധിക വർദ്ധനയാണ് ഇത്തവണ രേഖപ്പെടുതതിയത്. ഉത്രാ‍ട ദിനത്തിലായിരുന്നു ഏറ്റവും കൂടുതൽ വിൽപ്പന. 6 ലക്ഷം പേര്‍ ഉത്രാട ദിവസം ബെവ്ക്കോ ഔട്ട് ലെറ്റിലെത്തി .ഉത്രാട ദിവസത്തെ മാത്രം വിൽപ്പന 121 കോടിയാണ്. ആഗസ്റ്റ് മാസത്തിൽ 1799 കോടിയുടെ മദ്യം വിറ്റു. 2022 – ആഗസ്റ്റിൽ 1522 കോടി മദ്യമാണ് വിറ്റത്. ഏറ്റവും കൂടുതൽ വിറ്റത് ജവാന്‍ റമ്മാണ്.7000O കെയ്സ് ജവാന്‍ റം വിറ്റു. ഏറ്റവും കൂടുതൽ വിൽപന തിരൂർ ഔട്ട് ലെറ്റിലാണ് .രണ്ടാം സ്ഥാനത്ത് ഇരിങ്ങാലക്കുടയാണ്.

ഒണക്കാലത്ത് മദ്യക്കച്ചവടം പൊടിപൊടിക്കാൻ ഒരു പിടി നിര്‍ദ്ദേശങ്ങള്‍ ബവ്കോ നല്‍കിയിരുന്നു. ജനപ്രിയ ബ്രാന്‍റുകൾ ആവശ്യത്തിന് സ്റ്റോക്ക് ഉണ്ടെന്ന് ഉറപ്പാക്കുന്നതിന് ഒപ്പം ബ്രാന്‍റ് നിര്‍ബന്ധം ഇല്ലാത്തവര്‍ക്ക് ജവാൻ തന്നെ നൽകണമെന്നും എംഡി പ്രത്യേകം നിര്‍ദ്ദേശിച്ചിരുന്നു. നിര്‍ദ്ദേശങ്ങൾ ലംഘിച്ച് നഷ്ടം വരുത്തുന്ന ജീവനക്കാര്‍ക്ക് ബോണസ് അടക്കം ആനുകൂല്യങ്ങളുണ്ടാകില്ലെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു

Leave a Reply

Your email address will not be published.

VD_SATHEESAN-opposite-leader-udf-congress Previous post ധന പ്രതിസന്ധി; മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് ഹെലികോപ്ടർ വാടകയ്ക്കെടുക്കുന്നത് ധൂർത്ത്: പ്രതിപക്ഷ നേതാവ്
supreme-court-kashmir-election Next post ജമ്മു കശ്മീരി‍ൽ എപ്പോൾ വേണമെങ്കിലും തിരഞ്ഞെടുപ്പ് നടത്താം: കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ