
സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം റദ്ദാക്കണം; ഹൈക്കോടതിയിൽ ഹർജി
2022 ലെ സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. ആകാശത്തിന് താഴെ എന്ന സിനിമയുടെ സംവിധായകൻ ലിജീഷ് മുല്ലേഴത്താണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. പുരസ്‌കാര നിർണ്ണയത്തിൽ സ്വജനപക്ഷപാതം ഉണ്ടായെന്നും ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് നിയമവിരുദ്ധമായി ഇടപെട്ടുവെന്നുമാണ് ഹർജിയിലെ ആരോപണം.
സംവിധായകൻ വിനയൻ അടക്കമുള്ളവർ ഇതിനെതിരെ തെളിവുകളുണ്ടെന്നും ഹർജിയിലുണ്ട്. സംവിധായകൻ രഞ്ജിത്തിന് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥനത്ത് തുടരാൻ അർഹനല്ലെന്നും ഹർജിക്കാരൻ ആരോപിക്കുന്നു.
ഹർജി ഹൈക്കോടതി നാളെ പരിഗണിച്ചേക്കുമെന്നാണ് സൂചന. എന്നാൽ, അവാർഡ് നിർണയത്തിൽ ഒരു ഇടപെടലും ഉണ്ടായിട്ടില്ലെന്നും രഞ്ജിത്ത് മഹാനായ സംവിധായകനാണെന്നും മന്ത്രി സജിചെറിയാൻ അഭിപ്രായപ്പെട്ടിരുന്നു.