ആ ഷാജി കിരൺ ഞാനാണ്, സ്വപ്നയെ പരിചയമുണ്ട്, പക്ഷേ ഭീഷണിപ്പെടുത്തിയിട്ടില്ല, മുഖ്യമന്ത്രിയെ പരിചയമില്ല
കൊച്ചി: മുഖ്യമന്ത്രിയെയോ കോടിയേരി ബാലകൃഷ്ണൻ ഉൾപ്പെടയുള്ള സി പി എം നേതാക്കളെയോ പരിചയമില്ലെന്നും എന്നാൽ സ്വപ്ന സുരേഷിനെ പരിചയമുണ്ടെന്നും ഷാജി കിരൺ. ഷാജി കിരൺ എന്നയാൾ വിളിച്ചുവെന്നും വധഭീഷണി മുഴക്കിയെന്നും സ്വപ്ന മുൻകൂർ ജാമ്യാപേക്ഷയിൽ...
മൊഴി പിൻവലിക്കാൻ ഭീഷണി; മുഖ്യമന്ത്രിക്കായി ഒരാൾ സമീപിച്ചുവെന്ന് സ്വപ്ന
കൊച്ചി: സ്വർണക്കടത്തുകേസുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിക്കെതിരായ തന്റെ മൊഴി പിൻവലിക്കാൻ ഭീഷണിയുണ്ടെന്ന് സ്വപ്ന സുരേഷ്. മുഖ്യമന്ത്രിക്കായി ഷാജി കിരണ്‍ എന്നൊരാൾ സമീപിച്ചു. മുഖ്യമന്ത്രിക്കെതിരായ മൊഴി പിൻവലിക്കണമെന്നും പിൻവലിച്ചില്ലെങ്കിൽ ഗുരുതര പ്രത്യാഘാതമെന്ന് അയാള്‍ മുന്നറിയിപ്പ് നൽകിയെന്നും സ്വപ്ന...
ജനസംഖ്യ നിയന്ത്രണ നിയമം പരിഗണനയിലില്ല; കേന്ദ്ര ആരോഗ്യമന്ത്രാലയം
ന്യൂഡൽഹി: ജനസംഖ്യ നിയന്ത്രണത്തിന് നിയമം പരിഗണനയിലില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ബോധവത്ക്കരണം ഉൾപ്പെടെയുള്ള മറ്റ് വഴികളിലൂടെ ജനസംഖ്യ നിയന്ത്രിക്കാൻ രാജ്യത്തിന് കഴിയുന്നുണ്ടെന്നും അതിനാൽ നിയമനിർമാണം പരിഗണനയിലില്ലെന്നുമാണ് ആരോഗ്യമന്ത്രാലയം നൽകുന്ന സൂചന. ജനസംഖ്യ നിയന്ത്രിക്കുന്നതിനായി നിയമം കൊണ്ടുവരുമെന്ന്...
വിദ്വേഷ പ്രസംഗം; ബിജെപി നേതാക്കൾക്കെതിരെ വീണ്ടും കേസ്
ന്യൂഡൽഹി: വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാക്കൾക്കെതിരെ വീണ്ടും കേസ്. ആളുകളെ പ്രകോപിപ്പിച്ച് സമാധാനത്തിന് കോട്ടം വരുത്തിയതിന് നുപുർ ശർമ, നവീൻ കുമാർ ജിൻഡാൽ എന്നിവർക്കെതിരെയാണ് കേസ്. ഡൽഹി സൈബർ ക്രൈം പോലീസാണ് കേസെടുത്തത്.
പെറ്റിക്കേസുള്ളവർക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിഷേധിക്കരുത്: ഡിജിപി
തിരുവനന്തപുരം: പെറ്റിക്കേസുള്ളവര്‍ക്ക് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിഷേധിക്കരുതെന്ന് ഡിജിപി അനില്‍കാന്ത്. പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റില്‍ വ്യക്തത വരുത്തിയാണ് ഡിജിപി ഉത്തരവിറക്കിയത്.പെറ്റിക്കേസും ട്രാഫിക് കേസും ഉള്ളവര്‍ക്ക് നിലവില്‍ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ല. ഇതിനാല്‍ പലര്‍ക്കും...
രാജ്യത്ത് കുതിച്ചുയർന്ന് കോവിഡ്: ഒറ്റദിവസം 7,240 കോവിഡ്
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 7,240 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. പ്രതിദിന കോവിഡ് കേസുകളില്‍ 40 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.കഴിഞ്ഞ മാര്‍ച്ച് ആറിന് ശേഷമുള്ള എറ്റവും ഉയര്‍ന്ന കണക്കാണിത്....
ജലീലിന്റെ പരാതി: മുന്‍കൂര്‍ ജാമ്യം തേടി സ്വപ്ന
തിരുവനന്തപുരം: കെ.ടി. ജലീല്‍ എംഎല്‍എയുടെ പരാതിയുടെ പശ്ചാത്തലത്തില്‍ മുന്‍കൂര്‍ ജാമ്യം തേടി സ്വപ്ന സുരേഷ്. ഹൈക്കോടതിയില്‍ അഭിഭാഷകന് മുഖേന ജാമ്യത്തിന് ഹര്‍ജി നല്‍കും. സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സരിത്തും മുന്‍കൂര്‍ ജാമ്യപേക്ഷ ഹൈക്കോടതിയില്‍ സമര്‍പ്പിക്കും.ജലീലിന്റെ...
ജലീലിന്റെ പരാതി: സ്വപ്നയ്ക്കും പി.സി ജോർജിനുമെതിരെ കേസെടുത്തു
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെതിരെ കെ.ടി. ജലീൽ എംഎൽഎയുടെ പരാതിയിൽ കേസെടുത്തു. 153, 120 (ബി) വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. കന്റോൺമെന്റ് പോലീസാണ് കേസെടുത്തിരിക്കുന്നത്.എഡിജിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കേസ് അന്വേഷിക്കും....
“നട്ടാൽ കിളിക്കാത്ത നുണ; സ്വപ്നാരോപണം കേരളം പുച്ഛിച്ച് തള്ളും” – സിപിഎം
തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകൾ നട്ടാൽ പൊടിക്കാത്ത നുണകളാണെന്നും കേരളീയ സമൂഹം ഇതിനെ പുച്ഛിച്ച് തള്ളുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. കാറ്റ് പിടിക്കാതെ പോയ നുണക്കഥകളാണ് ഇപ്പോൾ രഹസ്യമൊഴി എന്ന...
‘ചീറ്റിപ്പോയ ഒരു പടക്കത്തിന് പിന്നെയും തീപ്പെട്ടി ഉരയ്ക്കുകയാണ് ബിജെപിയും കോണ്‍ഗ്രസും’- ഡി വൈ എഫ് ഐ
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരായ സ്വപ്ന സുരേഷിന്റെ ആരോപണത്തില്‍ പ്രതികരിച്ച് ഡി വൈ എഫ് ഐ. ബിജെപിയുടേയും കോണ്‍ഗ്രസിന്റെയും തിരക്കഥയുടെ ഭാഗമായാണ് സ്വപ്നയുടെ ആരോപണമെന്ന് ഡി വൈ എഫ് ഐ പ്രസ്താവനയില്‍...
