20 വര്‍ഷത്തിന് ശേഷം മണിച്ചന് മോചനം. തിരുവനന്തപുരം: കല്ലുവാതുക്കല്‍ മദ്യദുരന്ത കേസ് പ്രതി മണിച്ചന് 20 വര്‍ഷത്തിന് ശേഷം മോചനം. സ്വാതന്ത്രദിനത്തിന്റെ 75-ാം വാര്‍ഷികം പ്രമാണിച്ച് ആസാദി കാ അമൃത് ആഘോഷത്തിന്റെ ഭാഗമായാണ് മണിച്ചനുള്‍പ്പെടെ ജയിലില്‍ കഴിയുന്ന 33 പ്രതികള്‍ക്ക് മോചനം അനുവദിച്ചുകൊണ്ടുള്ള ഫയലില്‍ ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടത്.
തടവുകാരുടെ മോചനത്തിനായി സര്‍ക്കാര്‍ നല്‍കിയ ശുപാര്‍ശ അംഗീകരിക്കുകയായിരുന്നു ഗവര്‍ണ്ണര്‍. 33 പേരടങ്ങുന്ന പ്രതികളുടെ മോചനവുമായി ബന്ധപ്പെട്ട് എന്ത് മാനദണ്ഡത്തിലാണ് ഇവരെ തിരഞ്ഞെടുത്തതെന്ന് ഗവര്‍ണ്ണര്‍ സര്‍ക്കാരിനോട് ചോദിച്ചിരുന്നു. വിദഗ്ദ്ധര്‍ വിശദമായി പരിശോധിച്ചാണ് 64 പേരില്‍ നിന്ന്...
താരദംബദികള്‍ കേരളത്തില്‍
താരദമ്പതികളായ നയൻതാരയും വിഘ്നേഷ് ശിവനും കൊച്ചിയിൽ എത്തി. വിവാഹശേഷം കേരളത്തിലേക്കുള്ള ആദ്യവരവ് കൊച്ചിയിൽ താമസിക്കുന്ന അമ്മയെ കണ്ട് അനുഗ്രഹം വാങ്ങാനാണ് വിഘ്നേഷ് ശിവനെ കൂട്ടി നയൻതാര എത്തിയത്. ജന്മനാടായ തിരുവല്ലയിൽ അച്ഛന്റെയും അമ്മയുടെയും അടുത്ത...
കറുത്ത വസ്ത്രങ്ങൾക്ക് വിലക്കില്ല; ജനങ്ങൾക്ക് ഇഷ്ട്ടമുള്ള വസ്ത്രം ധരിക്കാം: മുഖ്യമന്ത്രി
കണ്ണൂർ: കറുത്ത വസ്ത്രവും മാസ്കും ധരിക്കരുതെന്ന നിലപാട് സർക്കാരിനില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. ആരുടെയും വഴി തടയുന്ന സാഹചര്യമുണ്ടാകില്ല. ജനങ്ങൾക്ക് ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിക്കാനുള്ള അവകാശമുണ്ട്. തെറ്റായ പ്രചാരണം നിക്ഷിപ്ത താത്പര്യക്കാരുടേതാണെന്നും മുഖ്യമന്ത്രി...
ഇ ഡിക്ക് മുന്നിൽ ഹാജരായി രാഹുൽ ഗാന്ധി; പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ
ഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധി ഇ ഡി ഓഫീസിൽ ഹാജരായതിന് പിന്നാലെ ഡൽഹിയിൽ വൻ പ്രതിഷേധം. എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും രാഹുലിനൊപ്പമുണ്ട്. ഇ ഡി ഓഫീസിലേക്ക് പ്രതിഷേധിച്ചെത്തിയ എഐസിസി...
ഉക്രയിനിൽ പഠനം മുടങ്ങിയവർക്ക് ആശ്വസമായി റഷ്യൻ സർവ്വകലാശാലാ
തിരുവനന്തപുരം : ഉക്രയിൻ യുദ്ധത്തെ തുടർന്ന് നാട്ടിൽ തിരിച്ചെത്തിയ മെഡിക്കൽ വിദ്യാർത്ഥികൾക്ക് റഷ്യയിലെ സർവകലാശാലകളിൽ പഠനം തുടരാൻ അവസരമൊരുക്കുമെന്ന് റഷ്യൻ ഉപസ്ഥാനപതി റോമൻ ബാബുഷ്കിൻ . സ്കോളർഷിപ്പോടെ ഉക്രയിനിൽ പഠിച്ചവർക്ക് അതെ ധനസഹായത്തോടെ റഷ്യൻ...
സ്വർണക്കടത്തുകേസിൽ വൻ പ്രതിഷേധം :റോഡുകൾ അടച്ചിട്ടു .. കറുത്ത മാസ്കിനും വിലക്ക്
കൊച്ചി : സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ടു സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിനെ തുടർന്നു സംസ്ഥാനമാകെ പ്രതിഷേധം ആളിക്കത്തുന്ന പശ്ചാത്തലത്തിൽ മുഖ്യമന്ത്രിക്ക് കനത്ത സുരക്ഷാ ഒരുക്കി പോലീസ്. സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിനു ശേഷം മുഖ്യമന്ത്രിക്ക് കോട്ടയത്തും കൊച്ചിയിലും...
മണ്ണിനടിയില്‍പ്പെട്ട് തൊഴിലാളികളെ സാഹസികമായി രക്ഷിച്ചു
തിരുവനന്തപുരം: തലസ്ഥാനത്ത് മണ്ണിനടിയില്‍പ്പെട്ട രണ്ട് അന്യസംസ്ഥാനത്തൊഴിലാളികളെ മണിക്കൂറുകള്‍ നീണ്ട സാഹസികമായ രക്ഷാപ്രവര്‍ത്തനത്തിലൂടെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി. നഗരമദ്ധ്യത്തില്‍ പനവിള ജംഗ്ഷനടുത്ത് മോഡല്‍ സ്‌കൂളിന് സമീപം നിര്‍മാണത്തിലുള്ള ഫ്‌ളാറ്റിന്റെ പാര്‍ശ്വഭിത്തി ഇടിഞ്ഞാണ് തൊഴിലാളികള്‍ മണ്ണിനടില്‍പ്പെട്ടത. പശ്ചിമ ബംഗാള്‍ സ്വദേശികളായ...
സ്‌കാനിംഗുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കാന്‍ മന്ത്രി വീണാ ജോര്‍ജിന്‍റെ കര്‍ശന നിര്‍ദേശം. മെഡിക്കല്‍ കോളേജില്‍ മന്ത്രി അപ്രതീക്ഷിത സന്ദര്‍ശനം നടത്തി പരാതി പരിഹരിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ 3 സിടി സ്‌കാനിംഗ് മെഷീനുകളും ഒരു എംആര്‍ഐ മെഷീനും 24 മണിക്കൂറും പ്രവര്‍ത്തിപ്പിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് കര്‍ശന നിര്‍ദേശം നല്‍കി. സ്‌കാനിംഗിനുള്ള കാലതാമസം കുറച്ച്...
രാജ്യത്ത് ക്രൂഡ് വില 10 വർഷത്തെ ഏറ്റവും ഉയർന്ന നിലയിൽ
ന്യൂഡൽഹി: രാജ്യത്ത് ക്രൂഡ് ഓയിൽ വില ഉയർന്ന നിലയിൽ. പത്ത് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വിലയ്ക്കാണ് ഇന്ത്യ കഴിഞ്ഞ ദിവസം ക്രൂഡ് ഓയിൽ വാങ്ങിയത്. 121 യുഎസ് ഡോളറിനാണ് ഇന്ത്യ ക്രൂഡ് ഓയിൽ വാങ്ങിയത്.അതേസമയം...
ഷാജ് കിരണുമായുള്ള ശബ്ദരേഖ പുറത്തുവിട്ട് സ്വപ്ന
പാലക്കാട്: മുഖ്യമന്ത്രിക്ക് വേണ്ടി തന്നെ സമീപിച്ചുവെന്നു പറയുന്ന ഷാജ് കിരണ്‍ സംസാരിച്ചതിന്റെ ശബ്ദ സന്ദേശം സ്വപ്ന സുരേഷ് പുറത്തുവിട്ടു. പാലക്കാട്ട് ഫ്ളാറ്റിൽ വാർത്താസമ്മേളനം നടത്തിയാണ് ഷാജ് കിരണുമായുള്ള സംഭാഷണത്തിന്റെ ശബ്ദരേഖ സ്വപ്ന പുറത്തുവിട്ടത്.മുഖ്യമന്ത്രിക്കുവേണ്ടി ഷാജ്...
