എകെജി സെന്റർ ആക്രമണം: അന്വേഷണത്തിന് പ്രത്യേക സംഘം
തിരുവനന്തപുരം: എകെജി സെന്റർ ആക്രമണം അന്വേഷിക്കാൻ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിക്കും. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ സ്പര്‍ജന്‍കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമായിരിക്കും അന്വേഷണം നടത്തുക. ബോംബ് എറിഞ്ഞ പ്രതിയെ കണ്ടെത്താനാണ് പോലീസിന്റെ ശ്രമം.മുഖ്യമന്ത്രി പിണറായി...
പാർലമെന്‍റ് വര്‍ഷകാല സമ്മേളനംജൂലായ് 18 മുതൽ
ന്യൂഡൽഹി: പാർലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനം ജൂലായ് 18 ന് തുടങ്ങും. ആഗസ്റ്റ് 12 വരെയാണ് സമ്മേളനം. ജൂലൈ 18ന് രാഷ്ട്രപതി തിരഞ്ഞെടുപ്പും ആഗസ്റ്റ് 6 ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പും നടക്കും.
എ കെ ജി സെന്റർ തകർത്തതിന് പിന്നിൽ ഗൂഢാലോചന – കാനം രാജേന്ദ്രൻ.
തിരുവനന്തപുരം : സി പി ഐ എമ്മിനെതിരെയും LDF നെതിരേയുമുള്ള ആസൂത്രിത ആക്രമണത്തിന്റെ ഭാഗമായാണ് AKG സെന്ററിന് നേരെ നടന്ന ബോംബേറെന്ന് CPI സെക്രട്ടറി കാനം രാജേന്ദ്രൻ .വലിയ ഗൂഢാലോചന ഇതിന് പിന്നിലുണ്ട്.നാട്ടിൽ അരാജകത്വം...
രാഹുല്‍ ഗാന്ധി കണ്ണൂരില്‍; കനത്ത സുരക്ഷയൊരുക്കി പൊലീസ്
കണ്ണൂര്‍: രാഹുല്‍ ഗാന്ധി എംപി കണ്ണൂരിലെത്തി. ഇന്ന് രാവിലെ കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ രാഹുല്‍ ഗാന്ധിയെ കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനും മറ്റ് നേതാക്കളും ചേര്‍ന്ന് സ്വീകരിച്ചു. വയനാട്ടിലേക്ക് പോകുന്ന വഴിയില്‍ ഏഴിടങ്ങളിൽ അദ്ദേഹത്തിന് സ്വീകരണം...
ആക്രമണത്തിനു പിന്നില്‍ നിലവിലുള്ള വിഷയങ്ങളില്‍ നിന്ന് ഫോക്കസ് തിരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ : വി.ഡി. സതീശന്‍.
തിരുവനന്തപുരം: നിലവിലുള്ള വിഷയങ്ങളില്‍ നിന്ന് കാര്യങ്ങള്‍ വ്യതിചലിക്കണമെന്ന് ആഗ്രഹിക്കുന്നവരല്ല ഞങ്ങളെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. രാഷ്ട്രീയമായി പ്രതിരോധത്തിലായിക്കൊണ്ടിരിക്കുന്നവരാണ് അതാഗ്രഹിക്കുന്നതെന്നും വി ഡി സതീശന്‍ കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. എകെജി സെന്‍ററിനു നേരെയുണ്ടായ...
മുഖ്യമന്ത്രിയുടെയും കെ.സുധാകരന്‍റെയും വീടുകള്‍ക്ക് കനത്ത സുരക്ഷ
തിരുവനന്തപുരം: എകെജി സെന്‍ററിന് നേരെ ബോംബാക്രമണമുണ്ടായതിനെ തുടര്‍ന്ന് സംസ്ഥാനത്ത് കനത്ത സുരക്ഷയൊരുക്കി പോലീസ്. മുഖ്യമന്ത്രി പിണറായി വിജയന്‍റെയും കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍റെയും വീടുകള്‍ക്ക് സുരക്ഷ വര്‍ധിപ്പിച്ചു. എകെജി സെന്ററിനു സമീപം വന്‍ പോലീസ്...
മുഖ്യമന്ത്രി എകെജി സെന്ററിൽ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ എകെജി സെൻ്ററിലെത്തി. ആക്രമണം ഉണ്ടായതിനു ശേഷം ഇത് ആദ്യമായാണ് മുഖ്യമന്ത്രി എകെജി സെൻ്ററിലെത്തുന്നത്. മന്ത്രിമാരായ ജിആർ അനിൽ, മുഹമ്മദ് റിയാസ്, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ രാകേഷ്, സംസ്ഥാന...
സമാധാനപരമായി പ്രതിഷേധിക്കും: കോടിയേരി
തിരുവനന്തപുരം: എകെജി സെന്ററില്‍ നടന്ന ബോംബാക്രമണത്തില്‍ സമാധാനപരമായി പ്രതിഷേധം രേഖപ്പെടുത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സംസ്ഥാനത്തെ കലാപഭൂമിയാക്കി തീര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നത്. പാര്‍ട്ടിയെ ജീവനുതുല്യം സ്‌നേഹിക്കുന്ന ജനങ്ങളെ പ്രകോപിപ്പിക്കുന്നതിനുള്ള...
AKG സെന്ററിന് നേരെ ബോംബേറ്
തിരുവനന്തപുരത്ത്AKG സെന്ററിന്നേരെ ബോംബേറ്.വ്യാഴാഴ്ച രാത്രി 11.35 ഓടെയാണ് സംഭവം.AKG സെന്ററിന്റെ താഴത്തെ ഗേറ്റിലൂടെയാണ് ബോംബെറിഞ്ഞത്.വലിയ സ്ഫോടന ശബ്ദവും വലിയ പുകയും ഉണ്ടായി.പ്രധാന ഗേറ്റിന് സമീപമുണ്ടായിരുന്ന പോലീസും ഓഫീസിലുണ്ടായിരുന്ന ജീവനക്കാരും ഓടി എത്തിയപ്പോഴേക്കുംഅക്രമികൾ ഓടി രക്ഷപ്പെട്ടു....
മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ഏക്നാഥ് ഷിന്‍ഡെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
ന്യൂഡല്‍ഹി: മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ശിവസേന വിമത നേതാവ് ഏക്നാഥ് ഷിന്‍ഡെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ബി.ജെ.പി നേതാവ് ഫട്നാവിസ് ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ആദ്യം മന്ത്രിസഭയില്‍ ഉണ്ടാകില്ലെന്ന് അറിയിച്ചിരുന്ന ഫട്നാവിസ് ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ...
