
ഏഷ്യ കപ്പിനുള്ള ഇന്ത്യന്‍ സ്ക്വാഡിനെ പ്രഖ്യാപിച്ചു. കെല് രാഹുലും അയ്യരും തിരിച്ചെത്തി.
ആഗസ്റ്റ് 30 മുതല്‍ പാക്കിസ്ഥാനിലും ശ്രീലങ്കയിലുമായി നടക്കുന്ന ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ സ്ക്വാഡിനെ പ്രഖ്യാപിച്ചു. 2023 ലോകകപ്പിനു മുന്‍പേയുള്ള പ്രധാന ടൂര്‍ണമെന്റാണ് ഇത്. രോഹിത് ശര്‍മ്മ നയിക്കുന്ന ടീമില്‍ മലയാളി താരം സഞ്ചു സാംസണ് ഇടം നേടിയില്ലാ. സഞ്ചുവിനെ ബാക്കപ്പായാണ് ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പരിക്കില്‍ നിന്നും മോചിതരായി കെല് രാഹുലും ശ്രേയസ്സ് അയ്യരും തിരിച്ചെത്തി.