pv-anver-cpm-sarkkar-high-court

പിവി അൻവറിനും കുടുംബത്തിനുമെതിരായ ഉത്തരവ് നടപ്പാക്കാത്തത് എന്തുകൊണ്ടെന്ന് ഹൈക്കോടതി

ഭൂപരിഷ്കരണം നിയമം ലംഘിച്ചെന്ന പി വി അൻവർ എം എൽ എയ്ക്കും കുടുംബത്തിനുമെതിരായ ആരോപണവുമായി ബന്ധപ്പെട്ട സിംഗിൾ ബെഞ്ചിന്‍റെ മുൻ ഉത്തരവ് നടപ്പാക്കാത്തതിൽ ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടി. അൻവറും കുടുംബവും അനധികൃതമായി കൈവശം വെച്ച മിച്ചഭൂമി തിരിച്ചുപിടിക്കണമെന്ന സിംഗിൾ ബെഞ്ചിന്‍റെ മുൻ ഉത്തരവ് നടപ്പാക്കാത്തതിലാണ് ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടിയിരിക്കുന്നത്. കണ്ണൂര്‍ സോണല്‍ താലൂക്ക് ലാന്റ് ബോർഡ് ചെയർമാൻ എം എച്ച് ഹരീഷ്, താമരശേരി താലൂക്ക് ലാൻഡ് ബോർഡ് സ്‌പെഷല്‍ തഹസിൽദാർ പി ജുബീഷ് എന്നിവര്‍ മറുപടി നൽകണം. കേസ് ഒരാഴ്ചക്ക് ശേഷം വീണ്ടും പരിഗണിക്കും.

Leave a Reply

Your email address will not be published.

arival-deseases-prime-minister-iinaguration Previous post അരിവാൾ രോഗ നിർമാർജന ദൗത്യത്തിനു പ്രധാനമന്ത്രി നാളെ തുടക്കം കുറിക്കും;<br>കേരളത്തിൽ നടപ്പാക്കുക വയനാട് ജില്ലയിൽ
arikomban-eliphant-human Next post ശാസ്ത്രീയ പഠനം വേണം, ആവാസ വ്യവസ്ഥയിൽ നിന്ന് മാറ്റരുത്: അരിക്കൊമ്പന് വേണ്ടി സുപ്രീംകോടതിയിൽ ഹർജി