arif-muhammed-khan-governour

ജസ്റ്റിസ് മണികുമാറിന്റെ നിയമനം: ഗവർണർ ഇന്ന് ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടും

മനുഷ്യാവകാശ കമ്മീഷൻ ചെയർമാനായി റിട്ട. ജസ്റ്റിസ് എസ്. മണികുമാറിനെ നിയമിക്കണമെന്ന സർക്കാർ ആവശ്യത്തിൽ ഗവർണർ ഇന്ന് ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടും. നിയമനവുമായി ബന്ധപ്പെട്ട് ഉയർന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി.

ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് മണികുമാറിനെ നിയമിക്കണമെന്ന് സർക്കാർ ശുപാർശ ചെയ്തത് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ വിയോജനകുറിപ്പോടെയാണ്. ചീഫ് ജസ്റ്റിസ് ആയിരുന്ന കാലത്ത് മണികുമാർ സർക്കാരിന് അനുകൂലമായ വിധികൾ പുറപ്പെടുവിച്ചതിന്റെ പ്രതിഫലമാണ് നിയമനമെന്ന് രമേശ് ചെന്നിത്തലയും സേവ് യൂണിവേഴ്സിറ്റ് ക്യാംപെയിൻ കമ്മിറ്റിയും ഗവർണർക്ക് പരാതി നൽകിയിരുന്നു. ഇതേതുടർന്നാണ് നിയമനത്തിൽ ഗവർണർ ചീഫ് സെക്രട്ടറിയുടെ വിശദീകരണം തേടുന്നത്.

Leave a Reply

Your email address will not be published.

jobyden-america-g20-meetting Previous post നിരാശനാണ്, കൂടിക്കാഴ്ച നടത്താൻ ഉദ്ദേശിച്ചിരുന്നു’: ജി20 ഉച്ചകോടിയിലെ ഷിയുടെ അസാന്നിധ്യത്തെക്കുറിച്ചു ബൈഡൻ
pinarayi-vijayan-vanitha-development-corporation Next post വനിത വികസന കോര്‍പറേഷന്റെ ലാഭവിഹിതം മുഖ്യമന്ത്രിക്ക് കൈമാറി