
സിനിമ നല്ലതാണെങ്കിൽ എന്തിനാണ് സീറ്റ് ഒഴിച്ചിടുന്നത്; ഞാനാണെങ്കിൽ അങ്ങനെ ചെയ്യില്ലെന്ന് അപർണ ബാലമുരളി
ഓം റൗട്ട് സംവിധാനം ചെയ്ത പ്രഭാസ് ചിത്രം ‘ആദിപുരുഷ്’ പ്രദർശിപ്പിക്കുന്ന എല്ലാ തിയറ്ററുകളിലും ഹനുമാന് വേണ്ടി ഒരു സീറ്റ് ഒഴിച്ചിടുമെന്ന വാർത്തകൾ വലിയ വിവാദമായിരുന്നു. ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് നടി അപർണ ബാലമുരളി.
“തിയേറ്ററിൽ സീറ്റ് ഒഴിച്ചിടുന്നത് കൊണ്ട് അവർ എന്താണ് ഉദ്ദേശിക്കുന്നതെന്ന് എന്ന് മനസിലാകുന്നില്ല. അത് അവർക്കിടയിൽ മാത്രം നടന്ന ചർച്ചകളാണ്. അവിടെ എന്താണ് നടന്നതെന്ന് എനിക്കറിയില്ല. അവർക്ക് അങ്ങനെ തോന്നി, അവർ അങ്ങനെ ചെയ്തു. അതിൽ പ്രത്യേകിച്ച് നമുക്കൊന്നും ചെയ്യാൻ പറ്റില്ല. പക്ഷേ ഞാനാണ് ആ ചിത്രം ചെയ്തിരുന്നതെങ്കിൽ അങ്ങനെ ചെയ്യില്ല. ഞാൻ എപ്പോഴും വിശ്വസിക്കുന്നത് നമ്മൾ ചെയ്യുന്ന ജോലി നന്നായി ചെയ്യണമെന്നാണ്. അതിന്റെ റിസൾട്ട് പ്രേക്ഷകരിൽ നിന്നും കിട്ടും”.
“സിനിമ നല്ലതാണെങ്കിൽ എന്തിനാണ് ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്യുന്നതെന്ന ചോദ്യം ഉയരം. നല്ല സിനിമകൾ എപ്പോഴും പ്രേക്ഷകർ ഏറ്റെടുക്കും. എന്തൊക്കെ ചെയ്താലും ചിത്രത്തിന് ക്വാളിറ്റി ഇല്ലെങ്കിൽ ആളുകൾ കാണില്ല. നമ്മുടെ പ്രേക്ഷകർ ബുദ്ധിയുള്ളവരാണ്. സിനിയെ നന്നായി വിലയിരുത്താൻ കഴിവുള്ളവരാണ്. അതുകൊണ്ടുതന്നെ എന്തൊക്കെ കാര്യങ്ങൾ ചിത്രത്തിലേക്ക് കൊണ്ടുവന്നാലും ഒരു സിനിമയെ സ്വാധീനിക്കാൻ പോകുന്നില്ല”- അപർണ്ണ ബാലമുരളി പറഞ്ഞു.